വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവിന്‍റെ മരണം; ദുരൂഹതയുണ്ടെന്ന് ആരോപണം

Published : Aug 01, 2025, 06:52 AM ISTUpdated : Aug 01, 2025, 11:16 AM IST
Maari

Synopsis

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് ആദിവാസി യുവാവ് മരിച്ച നിലയില്‍

ഇടുക്കി: ഉദുമൽപേട്ടയിൽ തമിഴ്നാട് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ഇടുക്കി സ്വദേശിയായ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത എന്ന് ആരോപണം. കഴിഞ്ഞ ദിവസമാണ് സൂര്യനെല്ലി ചെമ്പകത്തൊഴു സ്വദേശി മാരി മുത്തുവിനെ പുലിപ്പല്ല് സഹിതം തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നത്. കേരള തമിഴ്നാട് അതിർത്തിയിലെ ചിന്നാർ ചെക്പോസ്റ്റിൽ നിന്നായിരുന്നു ഇയാളെ പിടികൂടിയത്.

തമിഴ്നാട് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ഇയാളെ ശുചുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം കസ്റ്റഡി മരണം ആണെന്നാണ് ആദിവാസി സംഘടനകളുടെ ആരോപണം. തുടർന്ന് ആദിവാസി സംഘടന പ്രവർത്തകർ ഉദുമൽപേട്ടയിലെ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

PREV
Read more Articles on
click me!

Recommended Stories

ജമാഅത്തെ ഇസ്ലാമി ബന്ധം: മുഖ്യമന്ത്രി കള്ളം പറയുന്നുവെന്ന് സതീശൻ, സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്ന് ചെന്നിത്തല, അടിസ്ഥാനമില്ലെന്ന് കുഞ്ഞാലിക്കുട്ടി
വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം