കോഴിക്കോട് വീടിന്‍റെ ചുറ്റുമതിലിനോട് ചേര്‍ന്ന് കമ്പിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

Published : May 31, 2022, 08:29 AM ISTUpdated : May 31, 2022, 11:25 AM IST
കോഴിക്കോട് വീടിന്‍റെ ചുറ്റുമതിലിനോട് ചേര്‍ന്ന് കമ്പിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

Synopsis

ചുങ്കത്ത് നടപ്പാതയിലെ കമ്പിയിൽ തൂങ്ങിയ നിലയിലാണ് അതിഥി തൊഴിലാളിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

കോഴിക്കോട്: 

കോഴിക്കോട്: അതിഥി തൊഴിലാളിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ഹില്‍ ചുങ്കത്ത് നരേന്ദ്രന്‍റെ വീടിന്‍റെ ചുറ്റുമതിലിനോട് ചേര്‍ന്ന് റൂഫിംഗ് ഷീറ്റിന്‍റെ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുട്ടുകുത്തി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം. പന്തല് പണിക്കാരനായ വീട്ടുടമ രാവിലെ പുറത്തിറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇടത് കൈയില്‍ കന്നടയില്‍ സേവാലാല്‍ എന്ന് പച്ചകുത്തിയിട്ടുണ്ട്. ഗംഗ പൂജ എന്ന് വലതുകൈയിലും പച്ച കുത്തിയിട്ടുണ്ട്.  25-30 വയസ് പ്രായം തോന്നിക്കും. എലത്തൂര്‍ സിഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.  ഫോറന്‍സിക്, ഡോഗ് സ്ക്വാഡ്, ഫിംഗര്‍ പ്രിന്‍റ് സംഘവും സ്ഥലത്തെത്തി.
 

പെരുവന്താനത്ത് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം

തൊടുപുഴ: പെരുവന്താനത്ത് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസില്‍ (Murder Case)  പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പെരുവന്താനം കോട്ടാരത്തില്‍ ദേവസ്യക്ക് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി നാല് ആണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിയായ ദേവസ്യ ഭാര്യ മേരിയെ മദ്യപിച്ചെത്തി രാത്രിയില്‍ കഴുത്തറുത്ത് കൊന്നുവെന്നതാണ്  കേസ്.

2015 മെയ് 26നാണ് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യ 65കാരി മേരിയെ രാത്രി വീട്ടിലെ കിടപ്പ് മുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നിരന്തരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായ പ്രതി മദ്യപിച്ചെത്തി പലപ്പോഴും കൊല്ലുമെന്ന് പറഞ്ഞ് ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. ഭീഷണി ഭയന്ന് പ്രതിയുടെ മകനും ഭാര്യയും കുട്ടിയും തൊടുപുഴക്ക് താമസം മാറ്റിയിരുന്നു. പിന്നീട് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മകനോടും മകളോടും ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. അയൽവാസിയുടെ വീട്ടിൽ ചെന്നും പ്രതി വിവരം പറഞ്ഞു. സംശയം തോന്നിയ അയൽവാസി ചെന്നുനോക്കിയപ്പോൾ കഴുത്ത് മുറിഞ്ഞ് രക്തത്തിൽ കുളിച്ച് കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിൽ മേരിയെ കാണുകയായിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് കോടതി തന്നെ വ്യക്തമാക്കിയതെന്ന് മന്ത്രി വി എൻ വാസവൻ
പാലക്കാട്ട് എ തങ്കപ്പനെതിരെ പോസ്റ്റ്; പൊലീസിൽ പരാതി നൽകി കോൺ​ഗ്രസ്, 'പിന്നിലെ രാഷ്ട്രീയ ഗുഢാലോചന അന്വേഷിക്കണം'