വിമുക്തി കേന്ദ്രത്തിൽ അയച്ചതിൻ്റെ പക; ഗുരുതിത്തറയിലെ വാളുമായി വീട്ടിലെത്തിയ യുവാവ് അനുജനെ വെട്ടി

Published : Mar 03, 2025, 07:34 PM IST
വിമുക്തി കേന്ദ്രത്തിൽ അയച്ചതിൻ്റെ പക; ഗുരുതിത്തറയിലെ വാളുമായി വീട്ടിലെത്തിയ യുവാവ് അനുജനെ വെട്ടി

Synopsis

കോഴിക്കോട് രാമനാട്ടുകരയിൽ വിമുക്തി കേന്ദ്രത്തിലേക്ക് തന്നെ അയച്ചതിൻ്റെ പകയിൽ ലഹരിക്കടിമയായ യുവാവ് സഹോദരനെ വെട്ടി

കോഴിക്കോട്: ലഹരി മരുന്നിന് അടിമയായ ജേഷ്ഠൻ വാളുപയോഗിച്ച് അനുജൻ്റെ തലക്ക് വെട്ടിപ്പരുക്കേൽപ്പിച്ചു. കോഴിക്കോട് താമരശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശി അഭിനന്ദി(23)നാണ്  വെട്ടേറ്റത്. ലഹരിക്കടിമയായ  സഹോദരൻ അർജുനാണ്  വെട്ടിയത്. ഇന്ന് വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. ലഹരിക്കടിമയായ അർജുനെ വിമുക്തി കേന്ദ്രത്തിൽ അയച്ചതിൻ്റെ പ്രതികാരമായിട്ടാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടു പേരും ഒരേ വീട്ടിലാണ് താമസം. അർജുൻ ക്ഷേത്രത്തിൽ നിന്ന് വാളുമായി പോകുന്നതിന്റെ സിസിടിവി വിഷ്വൽസ് പുറത്തുവന്നു.

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K