മൊബൈൽ ഫോണ്‍ ചാർജർ എടുക്കാനായി കാറിന്‍റെ ഡിക്കി തുറക്കവേ അപകടം; കണ്ടെയ്നർ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Published : Jun 23, 2026, 09:36 AM IST
 Vadakkencherry road accident news

Synopsis

തൃശൂർ വടക്കഞ്ചേരിയിൽ ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറിയിടിച്ച് യുവാവ് മരിച്ചു. മൊബൈൽ ഫോൺ ചാർജർ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

തൃശൂർ: നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു.വടക്കഞ്ചേരിയിൽ ദേശീയപാതയ്ക്ക് അരികിലാണ് അപകടം. കോയമ്പത്തൂർ ആണ്ടൂർ സ്വദേശി സഞ്ജയ് രാജ് (25) ആണ് മരിച്ചത്. രാവിലെ 7:20 ഓടെയാണ് അപകടം ഉണ്ടായത്.

മൊബൈൽ ഫോൺ ചാർജർ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചത്. അപകടം നടന്ന ഉടനെ നാട്ടുകാരുടെ സഹായത്തോടെ സഞ്ജയ്‍യെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കണ്ടെയ്നർ ലോറി ഡ്രൈവറെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊട്ടാരക്കരയിലെ ടിപ്പർ അപകടം: ജീവൻ നഷ്ടമായത് പത്താം ക്ലാസ് വിദ്യാർത്ഥിയുൾപ്പടെ മൂന്ന് പേർക്ക്; പരിക്കേറ്റ അഞ്ച് പേർ ചികിത്സയിൽ
കൊട്ടാരക്കരയിലെ അപകടം: രണ്ട് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ; `ടിപ്പർ ലോറികളുടെ അപകടപ്പാച്ചിൽ ആശങ്കാജനകം',