
കൊല്ലം: കൊട്ടാരക്കര നിലേശ്വരത്തുണ്ടായ ടിപ്പർ അപകടത്തിൽപെട്ടത് എട്ട് പേർ. വിദ്യാർത്ഥിയുൾപ്പടെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. അഞ്ച് പേർക്ക് പരിക്കേറ്റു. മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ (45) എന്നിവരാണ് മരിച്ചത്.
പുറത്തെടുത്തവരിൽ അഞ്ച് പേർ പരിക്കേറ്റ് ചികിത്സയിലാണ്. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പറിൻ്റെ ഡ്രൈവർ ചവറ സ്വദേശിയായ നിസാം എന്നയാൾക്കുമാണ് പരിക്കേറ്റത്. ഇവരിൽ 2 പേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ഒരാൾ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേർ മെഡിസിറ്റിയിലും ചികിത്സയിലാണ്. പരിക്ക് ഗുരുതരമാണെന്നാണ് സൂചന. ഋഷഭ്, കൗശൽ എന്നിവരാണ് മെഡിസിറ്റിയിൽ ചികിത്സയിലുള്ളത്. ഇതിൽ ഒരാൾ വെൻ്റിലേറ്ററിലാണ്.
നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ്റ്റോപ്പിലേക്ക് പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്. ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നവര്‍ക്ക് മുകളിലേക്ക് ടിപ്പര്‍ മറിയുകയായിരുന്നു. കുട്ടികളുള്‍പ്പടെയുള്ളവരാണ് ടിപ്പറിനടിയിൽ അകപ്പെട്ടത്. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിൽ എട്ടുപേരെ പുറത്തെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam