ഏറെനാൾ അമേരിക്കയിൽ, ഭാര്യയെ കൊന്ന് നഴ്സിങ് വിദ്യാർത്ഥികളായ മക്കളെയും വെട്ടി; ബേബിയുടെ കുറിപ്പ് കണ്ടെത്തി

Published : Dec 31, 2023, 02:42 PM IST
ഏറെനാൾ അമേരിക്കയിൽ, ഭാര്യയെ കൊന്ന് നഴ്സിങ് വിദ്യാർത്ഥികളായ മക്കളെയും വെട്ടി; ബേബിയുടെ കുറിപ്പ് കണ്ടെത്തി

Synopsis

പിറവം ജെ എം പി ആശുപത്രിക്ക് സമീപമാണ് ബേബിയും കുടുംബവും താമസിച്ചിരുന്നത്

കൊച്ചി: എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന ഗൃഹനാഥന്‍ ജീവനൊടുക്കും മുന്‍പ് മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റ രണ്ട് പെൺമക്കൾ ആശുപത്രിയിലാണ്. കക്കാട് നെടിയാനിക്കുഴി തറമറ്റത്തിൽ ബേബിയാണ്, ഭാര്യ സ്മിതയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. 

പിറവം ജെ എം പി ആശുപത്രിക്ക് സമീപമാണ് ബേബിയും കുടുംബവും താമസിച്ചിരുന്നത്. വെട്ടേറ്റ പെൺമക്കളിലൊരാൾ അയൽവാസികളെ വിവരമറിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഏറെക്കാലം അമേരിക്കയിലായിരുന്നു ബേബി. കുറച്ചുകാലമായി നാട്ടിലാണ്. കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത് സൂചിപ്പിക്കുന്ന കുറിപ്പും പൊലീസിന് കിട്ടിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും സ്വത്തു തർക്കം സംബന്ധിച്ചും കുറിപ്പില്‍ പരാമർശങ്ങളുണ്ട്.

ഇടക്കാലത്ത് ബേബി മാനസികാസ്വസാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. നഴ്സിങ് വിദ്യാർഥികളാണ് പരിക്കേറ്റ രണ്ട് പെൺമക്കളും. 18 ഉം 21ഉം വയസ്സാണ് ഇവര്‍ക്ക്. ഇവരെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറവം പൊലീസ് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്