പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങി; പെരുവന്താനം പൊലീസ് സ്റ്റേഷനിലെ മൂന്ന് എസ് ഐമാര്‍ക്ക് സസ്പെൻഷൻ

Published : Dec 31, 2023, 02:04 PM ISTUpdated : Dec 31, 2023, 07:54 PM IST
പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങി;  പെരുവന്താനം പൊലീസ് സ്റ്റേഷനിലെ മൂന്ന് എസ് ഐമാര്‍ക്ക് സസ്പെൻഷൻ

Synopsis

പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജി പുട്ട വിമാദിത്യയാണ് മൂന്ന് പേർക്കെതിരെയും നടപടിയെടുത്തത്. 

ഇടുക്കി: പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പെരുവന്താനം പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍. മൂന്ന് എസ് ഐമാര്‍ക്കാണ് സസ്പെൻഷൻ. എസ് ഐ ബിജു, പി ജോർജ് ഗ്രേഡ് എസ്ഐ മാരായ സാലി പി, ബഷീര്‍ പി എച്ച് ഹനീഷ്, എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജി പുട്ട വിമാദിത്യയാണ് മൂന്ന് പേർക്കെതിരെയും നടപടിയെടുത്തത്. 

 

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കാൻ പൊലീസ്

തിരുവനന്തപുരത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കാൻ പൊലീസ്.രാത്രി 12 മണിയോടെ ആഘോഷ പരിപാടികൾ അവസാനിപ്പിനാണ് നിർദേശം.മാനവിയം വീഥിയിൽ പ്രത്യേക സുരക്ഷയൊരുക്കാനാണ് പൊലീസ് പദ്ധതി. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ ശക്തമായ സുരക്ഷ സന്നഹങ്ങളാണ് പൊലീസ് ഒരുക്കുന്നത്.ആഘോഷ പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ 1500 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

പ്രധാനമായും ശംഖുമുഖം, കോവളം, വർക്കല ബീച്ചുകൾ കേന്ദ്രികരിച്ചാണ് തിരുവനന്തപുരത്ത് പുതുവത്സര ആഘോഷങ്ങൾ നടക്കുന്നത്.ഇവിടങ്ങളിലെ ഹോട്ടലുകൾ റിസോർട്ടുകൾ എന്നിവക്ക് പുറമെ മാളുകൾ ക്ലബ്ബുകൾ കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കും.മദ്യപിച്ചു വാഹനം ഓടിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, അമിതവേഗത, ഡ്രൈവിംഗ് അഭ്യാസങ്ങൾ തുടങ്ങിയവ നിരീക്ഷിക്കാൻ ശക്തമായ പൊലീസ് പരിശോധനയും ഉണ്ടാകും.സ്ത്രീകളുടെയും കുട്ടികളും സുരക്ഷ ഉറപ്പാക്കാൻ പുരുഷ വനിതാ പൊലീസുകാർ മഫ്തിയിൽ പരിശോധന നടത്തും. പ്രധാനപ്പെട്ട ജംഗ്ഷനിൽ പെട്രോളിങ്ങും ശക്തമാക്കാനുമാണ് പൊലീസ് തീരുമാനം.

പുതുവത്സരവുമായി ബന്ധപ്പെട്ട് പരിപാടികൾക്ക് വരുന്ന എല്ലാവരുടെയും പേരുകൾ രജിസ്റ്റർ ചെയ്യാൻ വന്ന പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നെന്ന് സംഘാടകർ ഉറപ്പുവരുത്തണമെന്നും പുറകിൽ പൊലീസിനെ നൽകിയിട്ടുണ്ട്.സംഭവങ്ങൾ ഉണ്ടായാൽ പോലീസിനെ കൃത്യസമയത്ത് അറിയിക്കാമെന്നും നിർദേശം നൽകിയിട്ടുണ്ട്.

തീരദേശ മേഖലയിലും പൊലീസ് പരിശോധന ശക്തമാക്കുന്നുണ്ട്.സുരക്ഷാ മുൻകരുതളില്ലാതെ കടലിലേക്ക് പോകുന്നത് പതിവുള്ളതിനാൽ കോസ്റ്റൽ പൊലീസും കോസ്റ്റ് ഗാർഡും പെട്രോളിയം ശക്തമാക്കും.നഗരത്തിലെ ശക്തമായ തിരക്ക് രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ പ്രധാന റോഡുകളിൽ ഇട റോഡുകളിലും വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കില്ല.ഗതാഗത തടസം സൃഷ്ടിച്ചു പാർക്ക്‌ ചെയ്ത വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുക്കും
 

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'