തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് നടുറോഡിലിട്ട് വെട്ടിക്കൊന്നു

Published : Aug 31, 2021, 06:33 PM ISTUpdated : Aug 31, 2021, 10:39 PM IST
തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് നടുറോഡിലിട്ട് വെട്ടിക്കൊന്നു

Synopsis

 കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത്  ഭാര്യയെ ഭർത്താവ് നടുറോഡിലിട്ട് വെട്ടിക്കൊന്നു. ഭർത്താവ് സുരേഷ് എന്ന സെൽവരാജിന് പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകം ചെങ്കോട്ടുകോണത്ത് നടന്നത്. വീട്ടുജോലിക്കാരിയായ 38 വയസ്സുള്ള ഷീബയാണ് നടുറോഡില്‍ ഭര്‍ത്താവിന്‍റെ വെട്ടേറ്റ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഷീബയെ ഭർത്താവ് സുരേഷ് എന്ന സെൽവരാജ് കത്തികൊണ്ട് വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചത്. 

ഗുരുതരമായി പരിക്കേറ്റ ഷീബയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ സെൽവരാജിനെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. റൂറൽ എസ്പി പി കെ മധുവിന്റെ നേതൃത്വത്തിൽ പൊലീസ് പ്രാഥമിക നടപടികൾ പൂർത്തീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള സെല്‍വരാജിനെ നാളെ കോടതിയില്‍ ഹാജാരാക്കി തുടര്‍ നടപടി സ്വീകരിക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജില്ലാ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പം? 2 ജില്ലകളിൽ കനത്ത പോര്; ആറ് ജില്ലകളിൽ വീതം എൽഡിഎഫിനും യുഡിഎഫിനും മേൽക്കൈ
തിരുവനന്തപുരം മുതൽ കാസർകോട് വരെ തകർന്നടിഞ്ഞ് എൽഡിഎഫ്, മൂന്നാം പിണറായി സർക്കാർ സ്വപ്നങ്ങൾക്ക് തിരിച്ചടി, യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്