കുർബാന ഏകീകരണം: അസത്യ പ്രചാരണം നടക്കുന്നു,തീരുമാനം നടപ്പാക്കിയത് ഐക്യകണ്ഠേന: സിറോമലബാർ സഭ മീഡിയ കമ്മീഷൻ

By Web TeamFirst Published Aug 31, 2021, 6:22 PM IST
Highlights

മൂന്നിലൊന്ന് ബിഷപുമാർ എതിർത്തിട്ടും തീരുമാനം അടിച്ചേൽപ്പിച്ചതാണെന്ന പ്രചാരണം ശരിയല്ല. തീരുമാനം നടപ്പാക്കിയത് ഐക്യകണ്ഠേന ആണെന്നും മീഡിയ കമ്മീഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
 

കൊച്ചി: കുർബാന ഏകീകരണത്തെക്കുറിച്ച്  അസത്യ പ്രചാരണം നടക്കുന്നുവെന്ന്  സിറോമലബാർ സഭ മീഡിയ കമ്മീഷൻ.  മൂന്നിലൊന്ന് ബിഷപുമാർ എതിർത്തിട്ടും തീരുമാനം അടിച്ചേൽപ്പിച്ചതാണെന്ന പ്രചാരണം ശരിയല്ല. തീരുമാനം നടപ്പാക്കിയത് ഐക്യകണ്ഠേന ആണെന്നും മീഡിയ കമ്മീഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ജനാഭിമുഖ കുർബാന മാറ്റി പുതിയ ആരാധനാക്രമം നടപ്പാക്കുമ്പോഴുള്ള പ്രതിസന്ധികൾ പങ്കുവെച്ചിട്ടുണ്ട്.  സിനഡിന്‍റെ തീരുമാനത്തോട് വിയോജിപ്പുള്ളവർ കാനോനിക മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്.  തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനകൾ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് അച്ചടക്ക ലംഘനമാണ്. വിശുദ്ധകുർബാന സഭയുടെ ആഭ്യന്തരകാര്യമാണ്. അത് മാധ്യമ വിശകലനത്തിന് വിധേയമാക്കേണ്ട കാര്യമല്ലെന്നും  വാർത്ത കുറിപ്പിൽ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight


 

click me!