ബുന്ദിമാദ്ധ്യമുള്ള പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത് വ‍ർഷം തടവ്

By Web TeamFirst Published Oct 25, 2021, 3:43 PM IST
Highlights

മണ്ണന്തലയ്ക്ക് സമീപം  ലക്ഷം വീട് കോളനിയിൽ മുരുകൻ എന്ന് വിളിക്കുന്ന കാപ്പിപ്പൊടി മുരുകൻ (47) നെയാണ് തിരുവനന്തപുരം അതിവേഗ  സ്പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. 

തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ള പതിനാലുകാരനെ പീഡനത്തിന് (sexually assaulted) ഇരയാക്കിയ കേസിൽ പ്രതിക്ക് മുപ്പത് വർഷവും മൂന്ന് മാസവും കഠിന തടവും നാൽപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണന്തലയ്ക്ക് സമീപം  ലക്ഷം വീട് കോളനിയിൽ മുരുകൻ എന്ന് വിളിക്കുന്ന കാപ്പിപ്പൊടി മുരുകൻ (47) നെയാണ് തിരുവനന്തപുരം അതിവേഗ  സ്പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒമ്പത്‌ മാസം കൂടി ശിക്ഷ അനുഭവിക്കണം.

2018 ഒക്ടോബർ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് അടുത്ത് താമസിക്കുന്ന പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി തൻ്റെ വീട്ടിനുള്ളിൽ കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കുകയായിരുന്നു. അടുത്ത ദിവസം കുട്ടി ഗ്രൗണ്ടിൽ കളിച്ച് കൊണ്ടിരിക്കുന്ന സമയത്ത് പ്രതി വീണ്ടും ബലം പ്രയോഗിച്ച് കുട്ടിയെ വീട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചു. കൊന്ന് കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പേടിച്ച് വീട്ടുകാരോട് പറഞ്ഞില്ല. 

എന്നാൽ പ്രതി വീണ്ടും പീഡിപ്പിക്കാൻ വിളിച്ചപ്പോൾ കുട്ടി അമ്മയോട് പറഞ്ഞു. അമ്മ മണ്ണന്തല പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹനാണ് കോടതിയിൽ ഹാജരായത്. 

കുട്ടിക്ക് പിഴ തുകയും സർക്കാർ നഷ്ട പരിഹാരം നൽകണമെന്നും കോടതി  വിധി ന്യായത്തിൽ പറയുന്നു. സംഭവത്തോട് അനുബന്ധിച്ച്  കുട്ടിയും വീട്ടുകാരും അനുഭവിച്ച മാനസിക വിഷമം മനസ്സിലാക്കേണ്ടത് കോടതിയുടെ ചുമതലയാണ്. അതിനാൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി  വിധിന്യായത്തിൽ പറയുന്നുണ്ട്. മണ്ണന്തല എസ് ഐയായിരുന്നു ജെ.രാകേഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചമത്.പൊലീസിനെ അടക്കം ആക്രമിച്ച കേസിൽ മുരുകൻ പ്രതിയാണ്.

click me!