
കോട്ടയം: എംജി യൂണിവേഴ്സിറ്റി (MG University) സംഘർഷത്തിനിടെ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച കേസില്‍ പരാതിക്കാരിയുടെ മൊഴി എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം.എഐഎസ്എഫ് (Aisf)വനിതാ നേതാവിന്‍റെ മൊഴി പാർട്ടി ഓഫീസിൽ വെച്ച് എടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. പറവൂർ പൊലീസ് സ്റ്റേഷനിലേക്ക് എത്താൻ വനിതാ നേതാവിനോട് പൊലീസ് ആവശ്യപ്പെട്ടു. തനിക്ക് സുരക്ഷിതത്വം കൂടുതലുള്ളത് പാർട്ടി ഓഫീസിലാണ് എന്നാണ് വനിതാ നേതാവ് പറയുന്നു. മൊഴിയെടുക്കാൻ പാർട്ടി ഓഫീസിലാണ് വരേണ്ടത് എന്ന് നേരത്തെ ആവശ്യപ്പെട്ടതെണെന്നും ഇപ്പോൾ പൊലീസ് എതിർപ്പ് ഒന്നും പറഞ്ഞിരുന്നില്ലെന്നും ഇവര്‍ കൂട്ടിച്ചേർത്തു.
പറവൂർ പൊലീസ് സ്റ്റേഷനിൽ സിപിഐ പ്രാദേശിക നേതാക്കൾക്കൊപ്പം എത്തി മൊഴി നൽകും എന്നുമെന്ന് വനിതാ നേതാവ് അറിയിച്ചു. മൊഴിയെടുക്കാൻ എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ പാർട്ടി ഓഫീസിന് മുന്നിൽ എത്തിയ ശേഷം മടങ്ങി പോവുകയായിരുന്നു. തുടർന്നാണ് പരാതികാരിയോട് പൊലീസ് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടത്. മൊഴി എടുക്കാൻ പാർട്ടി ഓഫീസിലാണ് വരേണ്ടത് എന്ന് നേരത്തെ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിരുന്നു.
Also Read: എംജി സർവകലാശാല സംഘർഷം; എസ്എഫ്ഐ വാദം പൊളിയുന്നു, പ്രതി സംഭവസ്ഥലത്തുണ്ടായിരുന്ന വീഡിയോ പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam