മസ്‌കറ്റിൽ നിന്ന് കണ്ണൂരിലെത്തിയ പ്രവാസിക്ക് കൊവിഡ് ലക്ഷണം, ആശുപത്രിയിലേക്ക് മാറ്റി

Web Desk   | Asianet News
Published : May 22, 2020, 10:37 PM ISTUpdated : May 22, 2020, 10:38 PM IST
മസ്‌കറ്റിൽ നിന്ന് കണ്ണൂരിലെത്തിയ പ്രവാസിക്ക് കൊവിഡ് ലക്ഷണം, ആശുപത്രിയിലേക്ക് മാറ്റി

Synopsis

സംസ്ഥാനത്ത് ഇന്ന് 42 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 21 പേരും മഹാരാഷ്ട്രയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ മലയാളികളാണ്

കണ്ണൂർ: ഇന്ന് വൈകുന്നേരം മസ്കറ്റിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രവാസിക്ക് കൊവിഡ് രോഗലക്ഷണം. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. 180 പേരടങ്ങിയ സംഘമാണ് ഇന്ന് കണ്ണൂരിൽ വിമാനമിറങ്ങിയത്. ഗർഭിണികളും കുട്ടികളും ഈ വിമാനത്തിലുണ്ടായിരുന്നു. ഈ വിമാനത്തിലെത്തിയ തൃശ്ശൂർ സ്വദേശിക്കാണ് രോഗലക്ഷണം കണ്ടത്.

സംസ്ഥാനത്ത് ഇന്ന് 42 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 21 പേരും മഹാരാഷ്ട്രയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ മലയാളികളാണ്. അതേസമയം 17 പേർ വിദേശത്ത് നിന്നെത്തിയവരാണ്. സംസ്ഥാനത്ത് ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ച ദിവസവും ഇന്നാണ്.

PREV
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്