തലകറങ്ങി വീഴാന്‍ പോയ ആളെ സാഹസികമായി രക്ഷിച്ച് യുവാവ്- വീഡിയോ വൈറല്‍

Web Desk   | Asianet News
Published : Mar 19, 2021, 08:39 AM IST
തലകറങ്ങി വീഴാന്‍ പോയ ആളെ സാഹസികമായി രക്ഷിച്ച് യുവാവ്- വീഡിയോ വൈറല്‍

Synopsis

വടകര എടോടിയിലെ ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ പ്രവര്‍ത്തിക്കുന്ന കേരള ബാങ്കില്‍ ഇടപാടിന് എത്തിയതായിരുന്നു കുറ്റ്യാടി അരൂര്‍ സ്വദേശി ബിനു. 

വടകര: കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് തലകറങ്ങി വീഴാന്‍ പോയ ആളെ സാഹസികമായി രക്ഷിച്ച് യുവാവ്. കേരള ബാങ്കില്‍ ഇടപാടിന് എത്തിയ ബാബുരാജാണ് രക്ഷകനായത്.

വടകര എടോടിയിലെ ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ പ്രവര്‍ത്തിക്കുന്ന കേരള ബാങ്കില്‍ ഇടപാടിന് എത്തിയതായിരുന്നു കുറ്റ്യാടി അരൂര്‍ സ്വദേശി ബിനു. ഇതിനിടയില്‍ തലകറങ്ങി. പുറകോട്ട് മറിഞ്ഞ് താഴേക്ക് വീഴാന്‍ തുടങ്ങി. തൊട്ടടുത്ത് നില്ക്കുകയായിരുന്ന വടകര കീഴല് സ്വദേശി തയ്യില്‍മീത്തല്‍ ബാബുരാജ് പെട്ടെന്ന് കാലില്‍ പിടിച്ചത് രക്ഷയായി. താഴേക്ക് വീഴാതെ പിടിച്ച് നിര്‍ത്താനായത് രക്ഷയായി.

സര്‍വശക്തിയുമെടുത്ത് കാലി‍ല്‍ പിടിക്കുകയായിരുന്നുവെന്നും ഒരു ജീവന്‍ രക്ഷിക്കാനായതില്‍ സന്തോഷമുണ്ടെന്നും ബാബുരാജ് പറഞ്ഞു. പെട്ടെന്നുണ്ടായ തലകറക്കം മാത്രമാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അറിയിച്ചതിനെ തുടര്‍ന്ന് പിന്നീട് ബിനു ബാങ്കില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി.

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും