എഴുപത് അടിയോളം ഉയരത്തിലുള്ള മരത്തില്‍ കയറി, ഷർട്ട് മരക്കൊമ്പിൽ കുരുങ്ങിയതോടെ 56 കാരൻ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന

Published : Jul 18, 2025, 02:10 PM IST
Ahammed

Synopsis

തൂങ്ങിനിന്ന അഹമ്മദിനെ കയര്‍ ഉപയോഗിച്ച് മുകളില്‍ കെട്ടിവെച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

മലപ്പുറം: മരത്തില്‍ കയറി തിരികെ ഇറങ്ങാന്‍ കഴിയാതെ കുടുങ്ങിയ 56 കാരനെ രക്ഷിച്ച് അഗ്നിരക്ഷാ സേന. കിഴിശേരി സ്വദേശി അഹമ്മദാണ് മരം മുറിക്കാനായി എഴുപത് അടിയോളം ഉയരത്തില്‍ കയറിയത്. തിരികെ ഇറങ്ങുന്നതിനിടെ ഷര്‍ട്ട് മരക്കൊമ്പില്‍ കൊളുത്തി മരത്തിനു മുകളില്‍ കുടുങ്ങിയതോടെ നാട്ടുകാര്‍ മഞ്ചേരി അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ കെ പ്രജിത്തും നാട്ടുകാരനായ മരംവെട്ട് തൊഴിലാളിയായ സുഭാഷും മരത്തില്‍ കയറി. തൂങ്ങിനിന്ന അഹമ്മദിനെ കയര്‍ ഉപയോഗിച്ച് മുകളില്‍ കെട്ടിവയ്ക്കുകയും റെസ്‌ക്യൂ നെറ്റില്‍ കയറ്റിയതിന് ശേഷം കയര്‍ അറുത്തുമാറ്റി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ താഴെ ഇറക്കുകയുമായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ