മഞ്ചേരി മെഡിക്കല്‍ കോളേജിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു

Published : Jun 11, 2020, 04:46 PM ISTUpdated : Jun 11, 2020, 06:28 PM IST
മഞ്ചേരി മെഡിക്കല്‍ കോളേജിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു

Synopsis

ന്യൂമോണിയയെ തുടർന്ന്  ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവ പരിശോധന ഫലം ലഭ്യമായിട്ടില്ല. 

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുൾ മജീദാണ് (57 ) ഇന്ന് ഉച്ചയ്ക്ക് മരിച്ചത്. ന്യൂമോണിയയെ തുടർന്ന്  ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവ പരിശോധന ഫലം ലഭ്യമായിട്ടില്ല.

ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുള്ള അബ്ദുള്‍ മജീദ് നേരത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇയാളുടെ സ്രവം കൊവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മറ്റ് കൊവിഡ് ലക്ഷണങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Punalur Assembly election 2026: ഇടതുപക്ഷത്തിനെ കൈവിടാത്ത മണ്ഡലം; പുനലൂരിൽ‌ അജയപ്രസാദിന് ഭൂരിപക്ഷം നിലനിർത്താനാകുമോ?
പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസ്; ഒരാൾ പിടിയിൽ, ഒളിവിൽ പോയവർക്കായി തെരച്ചിൽ തുടരുന്നു