'മഠത്തിൽ നിന്ന് ഇറങ്ങുന്നതാണ് മാന്യത', സിസ്റ്റർ ലൂസിക്കെതിരെ വീണ്ടും എഫ്‍സിസി

Web Desk   | Asianet News
Published : Jun 11, 2020, 04:22 PM ISTUpdated : Jun 11, 2020, 05:41 PM IST
'മഠത്തിൽ നിന്ന് ഇറങ്ങുന്നതാണ് മാന്യത', സിസ്റ്റർ ലൂസിക്കെതിരെ വീണ്ടും എഫ്‍സിസി

Synopsis

ലൂസി കളപ്പുര അനധികൃതമായാണ് മഠത്തില്‍ താമസിക്കുന്നതെന്ന് മാനന്തവാടി എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റർ ജ്യോതി മരിയ പറയുന്നു. മഠത്തിൽ  ജീവന്‍ സുരക്ഷിതമല്ലെങ്കില്‍ സുരക്ഷിതസ്ഥാനത്തേയ്ക്ക് പോകുന്നതാണ് ഉചിതം.

കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ എഫ്സിസി വീണ്ടും രം​ഗത്തെത്തി. സിസ്റ്റർ ലൂസി കളപ്പുര മഠത്തിലെ അംഗമല്ലാത്തതിനാല്‍ കാരയ്ക്കാമലയിലെ മുറിയില്‍ നിന്നും ഇറങ്ങി പോകുന്നതാണ് മാന്യതയെന്ന് എഫ്‌സിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ലൂസി കളപ്പുര അനധികൃതമായാണ് മഠത്തില്‍ താമസിക്കുന്നതെന്ന് മാനന്തവാടി എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റർ ജ്യോതി മരിയ പറയുന്നു. മഠത്തിൽ  ജീവന്‍ സുരക്ഷിതമല്ലെങ്കില്‍ സുരക്ഷിതസ്ഥാനത്തേയ്ക്ക് പോകുന്നതാണ് ഉചിതം. വഞ്ചിസ്‌ക്വയര്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് ലൂസി കളപ്പുരയ്ക്കെതിരെ സഭ നടപെടിയെടുത്തതെന്ന വാദം അടിസ്ഥാന രഹിതമാണ്. പുറത്താക്കല്‍ ഉത്തരവിലും അതിന് മുമ്പായി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലും വഞ്ചിസ്‌ക്വയര്‍ സമരത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് ലൂസി കളപ്പുരയ്ക്കൽ പ്രതിപാദിക്കുക പോലും ചെയ്തിട്ടില്ലെന്നും സിസ്റ്റർ ജ്യോതി മരിയ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

അതേസമയം,മഠത്തിൽ നിന്ന് താൻ ഇറങ്ങില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു. ജനാധിപത്യത്തിലും കോടതിയിലും വിശ്വാസം ഉണ്ട്. തന്നെ ഇല്ലാതാക്കാനുള്ള ആഹ്വാനമാണ് എഫ് സി സി കാരക്കാമല പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജ്യോതി മരിയയുടേതെന്നും ലൂസി കളപ്പുര പറഞ്ഞു.

Read Also: ശബരിമലയില്‍ തന്ത്രിയുടെ നിലപാട് മാറ്റത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന് എന്‍ വാസു...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം