കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By Web TeamFirst Published Nov 29, 2022, 4:28 PM IST
Highlights

പത്തനംതിട്ട സീതത്തോട് കോട്ടമൺ പാറയിൽ വച്ചാണ് തൊഴിലാളിയെ കടുവ ആക്രമിച്ചത്. കെഎസ്ഇബി ടവർ നിർമ്മാണത്തിനായി പോയപ്പോൾ ആയിരുന്നു ആക്രമണം.

പത്തനംതിട്ട: പത്തനംതിട്ടയിലെ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ആങ്ങമൂഴി  സ്വദേശി അനു കുമാറിനാണ് പരിക്കേറ്റത്. സീതത്തോട് ആശുപത്രിയിൽ എത്തിച്ച് പ്രഥമിക ചികിത്സ നൽകിയ ശേഷമാണു പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അനിൽ കുമാറിനെ എത്തിച്ചത്.

പത്തനംതിട്ട സീതത്തോട് കോട്ടമൺ പാറയിൽ വച്ചാണ് തൊഴിലാളിയെ കടുവ ആക്രമിച്ചത്. കെഎസ്ഇബി ടവർ നിർമ്മാണത്തിനായി പോയപ്പോൾ ആയിരുന്നു ആക്രമണം. അനു കുമാർ അടക്കം 18 പേരാണ് കാട്ടിൽ ടവർ നിർമ്മാണത്തിനായി പോയത്. 

ശബരിഗിരി- പള്ളം വൈദ്യുതി പദ്ധതിയുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. കോട്ടമണ്‍പാറയില്‍ നിന്ന് നാല് കിമീ ഉള്ളിലേക്കുള്ള വനത്തിലായിരുന്നു ടവര്‍ നിര്‍മാണത്തിനായി ഇവര്‍ എത്തിയത്. തൊഴിലാളികള്‍ വനത്തിലെ വിവിധ ഭാഗങ്ങളിലായിരുന്നു. ടവര്‍ ലൈനിന് താഴെ അടിക്കാട് വെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അനു കുമാര്‍. ഈ സമയത്ത് ഒരു കാട്ടുപന്നിയെ വേട്ടയാടി കടുവ ഇവിടേക്ക് എത്തുകകയും പെട്ടെന്ന്  അനു കുമാറിന് നേര്‍ക്ക് കടുവ ചാടി വീഴുകയുമായിരുന്നു. അനുകുമാറിന്റെ കാലിലും വയറിലും കടുവയുടെ കടിയേറ്റു. സമീപത്തെ തന്നെ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികളാണ് ഒച്ച വെച്ചും മറ്റും കടുവയെ ഓടിപ്പിച്ചത്. കടുവയുടെ ആക്രമണത്തിൽ കടുവയുടെ കാലിനേറ്റ മുറിവ് ഗുരുതരമാണെന്നാണ് വിവരം.


 

click me!