റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ച് കടന്നുകളഞ്ഞയാള്‍ പിടിയില്‍

Published : May 06, 2024, 07:28 PM IST
റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ച് കടന്നുകളഞ്ഞയാള്‍ പിടിയില്‍

Synopsis

മാധ്യമ പ്രവർത്തക പ്രതികരിക്കുകയും സഹപ്രവർത്തകർ ഇടപെടുകയും ചെയ്തതതോടെ സന്തോഷ് കുമാര്‍ കോടതി വളപ്പിലേക്ക് ഓടി രക്ഷപെടുകയായിരുന്നു.

തിരുവനന്തപുരം: റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി അതിക്രമിച്ച ശേഷം കടന്നുകളഞ്ഞയാള്‍ പിടിയില്‍. വര്‍ക്കല, അയിരൂര്‍ സ്വദേശി സന്തോഷ് കുമാര്‍ ആണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ക്കെതിരെ നേരത്തെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

വഞ്ചിയൂർ കോടതി പരിസരത്ത് വച്ചാണ് ജോലി ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകയ്ക്കെതിരെ ഇയാള്‍ അതിക്രമം നടത്തിയത്.  എന്നാല്‍ മാധ്യമ പ്രവർത്തക പ്രതികരിക്കുകയും സഹപ്രവർത്തകർ ഇടപെടുകയും ചെയ്തതതോടെ സന്തോഷ് കുമാര്‍ കോടതി വളപ്പിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. മെയ് നാലിനായിരുന്നു സംഭവം.

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെയും ആവശ്യപ്പെട്ടിരുന്നു. 

Also Read:- പ്രജ്വലിന്‍റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്താൽ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം