Asianet News MalayalamAsianet News Malayalam

പ്രജ്വലിന്‍റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്താൽ കേസ്

ഇരകളുടെ സ്വകാര്യത ഉറപ്പുവരുത്താനാണ് ഈ തീരുമാനം. ദൃശ്യങ്ങള്‍ പങ്കുവച്ചാലോ ഡൗൺലോഡ് ചെയ്താലോ ഐടി ആക്ട് 67 (എ) പ്രകാരം കേസെടുക്കും

case will file against those who share or download videos of sexual abuse by prajwal revanna
Author
First Published May 6, 2024, 3:31 PM IST

ബെംഗലൂരു: ജെഡിഎസ് നേതാവും എംഎല്‍എയുമായ എച്ച് ഡി രേവണ്ണയുടെ മകനും ഹാസൻ സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്താല്‍ കേസെടുക്കുമെന്നറിയിച്ച് പ്രത്യേത അന്വേഷണ സംഘം. 

ഇരകളുടെ സ്വകാര്യത ഉറപ്പുവരുത്താനാണ് ഈ തീരുമാനം. ദൃശ്യങ്ങള്‍ പങ്കുവച്ചാലോ ഡൗൺലോഡ് ചെയ്താലോ ഐടി ആക്ട് 67 (എ) പ്രകാരം കേസെടുക്കും. ദൃശ്യമാധ്യമങ്ങൾ ഇരകളുടെ പേരോ തിരിച്ചറിയാവുന്ന മറ്റേതെങ്കിലും വിവരങ്ങളോ പങ്കുവച്ചാലും കേസെടുക്കുമെന്ന് പ്രത്യേകാന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. 

രണ്ടായിരത്തിലധികം ക്ലിപ്പുകളാണ് ഇതിനോടകം തന്നെ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ നിരവധി സ്ത്രീകള്‍ പീഡനത്തിനിരയാകുന്ന ദൃശ്യങ്ങളുണ്ട്. ഇവ കര്‍ണാടകയില്‍ പ്രചരിക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്‍റെ പുതിയ അറിയിപ്പ് വരുന്നത്. 

പ്രജ്വലിനെതിരെ മാത്രമല്ല രേവണ്ണയ്ക്കെതിരെയും പീഡന പരാതി വന്നു. രേവണ്ണയ്ക്കെതിരെ ഉന്നയിക്കപ്പെട്ട പഴയ പല പരാതികളും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുമുണ്ട്. ഇംഗ്ലണ്ടില്‍ ഇത്തരത്തില്‍ ഒതുക്കിത്തീര്‍ത്ത കേസിനെ കുറിച്ചും ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നുണ്ട്.

തനിക്കെതിരെ ആരോപണങ്ങള്‍ ശക്തമായതിന് പിന്നാലെ പ്രജ്വല്‍ നാടുവിട്ടെങ്കിലും രേവണ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. രേവണ്ണയും അച്ഛനും ജെഡിഎസ് ദേശീയാധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡയുടെ വസതിയില്‍ നിന്നാണ് ശനിയാഴ്ച രേവണ്ണയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

Also Read:- ആ ലിങ്കുകളിൽ ക്ലിക്ക് ചെയ്യല്ലേ, റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios