കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാപ്രദർശനം, ഇറക്കിവിട്ട കോൺഗ്രസ് മുൻ പഞ്ചായത്ത് അംഗം ബസിന് കല്ലെറിഞ്ഞു

Published : May 22, 2022, 05:05 PM ISTUpdated : May 22, 2022, 05:45 PM IST
കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാപ്രദർശനം, ഇറക്കിവിട്ട  കോൺഗ്രസ് മുൻ പഞ്ചായത്ത് അംഗം ബസിന് കല്ലെറിഞ്ഞു

Synopsis

കല്ലേറുണ്ടായത് തിരുവനന്തപുരം വെള്ളനാട്; പരിക്കേറ്റ കണ്ടക്ടർ ആശുപത്രിയിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ
മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുൻ വാ‍ർഡ് മെമ്പർ മണിക്കുട്ടനാണ് ബസിന് കല്ലെറിഞ്ഞത്. വെള്ളനാട് സ്വദേശി മണിക്കുട്ടനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. 

ബസിനകത്ത് വച്ച് മുണ്ടഴിച്ച് കയ്യിൽ പിടിച്ച് ബഹളം ഉണ്ടാക്കിയതിനാണ് മണിക്കുട്ടനെ ഇറക്കിവിട്ടത്. യാത്രക്കാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി. തൊട്ടുപിന്നാലെ വന്ന ബൈക്കിൽ കയറി ബസിന് സമീപമെത്തിയ മണിക്കുട്ടൻ ബസിന് കല്ലെറിഞ്ഞു. കല്ലേറിൽ കണ്ടക്ടർ അനൂപിന് പരിക്കേറ്റു. ഇയാളെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരിൽ ചിലർക്കും നിസ്സാര പരിക്കേറ്റു. വെള്ളനാട് വില്ലേജ് ഓഫീസിന് മുന്നിൽ വച്ചായിരുന്നു അതിക്രമം. വെള്ളനാട് പഞ്ചായത്ത് മുൻ അംഗമായ മണിക്കുട്ടൻ കോൺഗ്രസ് പ്രവർത്തകൻ കൂടിയാണ്. 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ