
മലപ്പുറം: സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തിവന്ന യുവാവ് പിടിയില്‍. തിരൂരങ്ങാടി ചന്തപ്പടി അമ്പടി വീട്ടില്‍ കാദര്‍ ഷരീഫ് (24)ആണ് പരപ്പ നങ്ങാടി പൊലീസിന്റെ പിടിയിലായത്. പരപ്പന ങ്ങാടി ബിഇഎം ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളില്‍ ഓഫീസ് റൂമും അലമാരകളും കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് ഇയാള്‍ വലയിലായത്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കാദര്‍ ശരീഫ് പിഎസ്എംഒ കോളേജ്, ഗവ. ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍, ഒഎച്ച്എ സ് തുടങ്ങിയ വിദ്യാ ഭ്യാസ സ്ഥാപനങ്ങ ളില്‍ മോഷണം നട ത്തിയതിന് നേരത്തെ പിടിയിലായിട്ടുണ്ട്.
സ്‌കൂളിനെ കുറിച്ച് കൃത്യമായ ധാരണയുള്ളവര്‍ക്ക് മാത്രമേ മോഷണം നടത്താന്‍ കഴിയൂ എന്ന് അദ്ധ്യാപകര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളായ നിരവധിപേരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ സിസിടിവി പരിശോധയും പോലീസ് നടത്തിയിരുന്നു. സിസിടിവി പരിശോധയിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ സ്‌കൂളിലും പരിസരത്തും എത്തിച്ച് തെളിവെടുത്തു. മോഷണം നടത്തിയ രീതിയും മോഷണമുതല്‍ സൂക്ഷിച്ച സ്ഥലവും പ്രതി പൊലീസിന് വിവരിച്ചു നല്‍കുകയും ചെയ്തു. പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ നവീന്‍ ഷാജിന്റെ എസ്‌ഐമാരായ ശ്യാം, അബ്ദു ല്‍സലാം, സിപിഒമാരായ ജയേ ഷ്, ശ്രീനാഥ് സച്ചിന്‍, ജാസര്‍, പ്രബീഷ് എന്നിവരടങ്ങുന്ന സം ഘമാണ് പ്രതിയെ പിടികൂടിയ ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam