
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിക്ക് സമീപം യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ അറസ്റ്റിൽ. വെമ്പായം സ്വദേശികളായ ഷിഹാസ്, സുഹൈൽ, അർഫാജ്, രഞ്ചിത്ത് എന്നിവരാണ് മ്യൂസിയം പൊലീസിൻ്റെ പടിയിലായത്. കഴിഞ്ഞ വ്യാഴായ്ച്ചയാണ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ പെട്ട വെമ്പായം സ്വദേശി ഷിജിത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. ലഹരി വിൽപ്പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വധശ്രമത്തിന് പിന്നിലെന്ന് മ്യൂസിയം പൊലിസ് പറഞ്ഞു.
കുത്തേറ്റ ഷിജിത്തും ഇയാളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ഷിഹാസും ലഹരി വിൽപന സംഘാംഗങ്ങളാണ്. മുമ്പ് ലഹരികേസിൽ ഷിഹാസ് വെഞ്ഞാറമൂട് പൊലീസിൻ്റെ പിടിയിലായിരുന്നു. പൊലീസിന് ഷിഹാസിനെ ഒറ്റു കൊടുത്തത് ഷിജിത്താണെന്ന് ധരിച്ചാണ് ഇവർ കൊലപാതകത്തിന് പദ്ധതിയിട്ടത്. ഇരുവരുടെയുംസുഹൃത്തായ സ്നേഹയാണ് മാനവീയം വീഥിയിലെത്തിയ ഷിജിത്തിനെ വെള്ളയമ്പലം ആൽത്തറ ജങ്ഷനിലേക്ക് വിളിച്ചു കൊണ്ടു വന്നത്. ഇവിടെ കാറിലെത്തിയ ഷിയാസും മറ്റ് മൂന്ന് പേരും ചേർന്ന് ഷിജിത്തിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് ഇതേ കാറിൽ സ്നേഹ ഉൾപ്പടെയുള്ള പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
കാർ വട്ടപ്പാറയിൽ പനയറകോണത്ത് ഉപേക്ഷിച്ച് അവിടെ നിന്ന് സുഹൃത്തുക്കളുടെ വാഹനങ്ങളിൽ പ്രതികൾ കോയമ്പത്തൂരിലേക്ക് കടന്നുകളഞ്ഞു. പത്തനംതിട്ടയിലെ വീട്ടിൽ തിരിച്ചെത്തിയ സ്നേഹ അനിൽ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആർ.രാഹുൽ, മുഹമ്മദ് ഫർഹാൻ എന്നിവരെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മ്യൂസിയം പൊലീസ് എസ്എച്ച്ഒ എസ്.വിമലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam