മംഗളൂരു സ്വർണക്കവർച്ച: പ്രതികളുടെ വാണ്ടഡ് നോട്ടീസ് പുറത്തുവിട്ട് പൊലീസ്, പട്ടികയിൽ 8 മലയാളികളും, വിവരം നൽകുന്നവർക്ക് പാരിതോഷികം

Published : Jul 06, 2026, 02:01 PM IST
mangaluru robbery

Synopsis

13 പേരുടെ വിവരങ്ങൾ ഉൾപ്പെടുത്തി മംഗളൂരു പൊലീസ് വാണ്ടഡ് നോട്ടീസ് പുറത്തിറക്കി. പൊലീസ് തയ്യാറാക്കിയിട്ടുള്ള കുറ്റവാളികളുടെ പട്ടികയിൽ 8 പേ‍ർ മലയാളികളാണ്. പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നാണ് പൊലീസിന്റെ പ്രഖ്യാപനം.

മംഗളൂരു: മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 180 ഗ്രാം സ്വർണം കവർന്ന സംഭവത്തിലെ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെ 13 പേരുടെ വിവരങ്ങൾ ഉൾപ്പെടുത്തി മംഗളൂരു പൊലീസ് വാണ്ടഡ് നോട്ടീസ് പുറത്തിറക്കി. പൊലീസ് തയ്യാറാക്കിയിട്ടുള്ള കുറ്റവാളികളുടെ പട്ടികയിൽ 8 പേ‍ർ മലയാളികളാണ്. മാഹി സ്വദേശി ഷിജിൻ ഗംഗാധരൻ, കണ്ണപുരം സ്വദേശി ശ്രീരാഗ് പാലോട്ടുകാവിൽ, കണ്ണൂർ സ്വദേശി മിഥുൻ ലാൽ, മന്പറം സ്വദേശി നിജിൽ ആർ.കെ, പഴയങ്ങാടി സ്വദേശി അജിർ, അ‍‌ഞ്ജരക്കണ്ടി സ്വദേശികളായ അതുൽ, വൈശാഖ്, പയ്യന്നൂർ സ്വദേശി ആസിർ എന്നിവരാണ് വാണ്ടഡ് നോട്ടീസിലെ മലയാളികൾ. അഞ്ചുപേർ കർണാടക സ്വദേശികളാണ്. പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നാണ് പൊലീസിന്റെ പ്രഖ്യാപനം.

മംഗളൂരുവിനടുത്ത് സൂറത്ത്ക്കല്ലിൽ ജൂൺ 29ന് നടന്ന കവർച്ചയിൽ ഒരു മലയാളി ഉൾപ്പെടെ മൂന്നുപേർ ഇതിനോടകം പിടിയിലായി. എന്നാൽ ഇവരെല്ലാം കവർച്ചയ്ക്ക് ഒത്താശ ചെയ്തവർ മാത്രമാണ്. പയ്യന്നൂരിൽ ജ്വല്ലറി നടത്തുന്ന വികാസിനെ മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിനിടെയാണ് സംഘം കാർ തടഞ്ഞ് നിർത്തി സ്വർണം കവർന്നത്. ഭാര്യയെയും മകനെയും ഇറക്കിവിട്ട് വികാസിനെ കാർ ഉൾപ്പെടെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വാഹനത്തിൽ നിന്ന് ഇറക്കി വിട്ടതിന് പിന്നാലെയാണ് വികാസ് മംഗളൂരു പനന്പൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അന്തിമ തീരുമാനം കെപിസിസിയുടേത്, പാലയിൽ ദിയ ബിനു പുളിക്കകണ്ടത്തിൻ്റെ ഭരണത്തിനുള്ള പിന്തുണ പിൻവലിക്കുമോ? നിരീക്ഷിച്ച് പ്രതിപക്ഷം, അവിശ്വാസത്തിനില്ല
നിയമസഭയിലെ ഊരാളുങ്കലിന്റെ കരാറുകൾ റദ്ദാക്കിയതിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ, 'എല്ലാം നിയമത്തിന്റെ മുറയ്ക്ക് പോകും'