
കോട്ടയം: എൻസിപിക്ക് പരിഗണന കിട്ടിയില്ലെന്ന മാണി സി കാപ്പന്‍റെ പരാതിയോട് പ്രതികരണവുമായി കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി. പാലായിൽ അടക്കം പ്രചാരണ വേദികളിൽ മാണി സി കാപ്പൻ സജീവമായിരുന്നോ എന്ന് മാധ്യമങ്ങൾ പരിശോധിക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. ഇടത് മുന്നണി ഒറ്റക്കെട്ടായാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മാണി സി കാപ്പന് പരാതി ഉണ്ടെങ്കിൽ അത് ഇടത് മുന്നണി പരിശോധിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് മികച്ച വിജയം കൈവരിക്കാനാകുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും ജോസ് കെ മാണി കോട്ടയത്ത് പ്രതികരിച്ചു
തുടര്‍ന്ന് വായിക്കാം: കോട്ടയത്ത് എൽഡിഎഫിൽ പൊട്ടിത്തെറി: എൻസിപിക്ക് പരിഗണന കിട്ടിയില്ലെന്ന് കാപ്പൻ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam