കോടിയേരിക്കെതിരെ മൊഴി നൽകിയിട്ടില്ലെന്ന് കാപ്പൻ; പണം നല്‍കിയത് കാപ്പനെന്നും ഷിബു പുറത്തുവിട്ട രേഖ വ്യാജനല്ലെന്നും വ്യവസായി

By Web TeamFirst Published Oct 3, 2019, 3:34 PM IST
Highlights

കോടിയേരിക്കും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ താൻ സിബിഐയ്ക്ക് മൊഴി നൽകിയിട്ടില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. വ്യാജരേഖയാണ് ഷിബു ബേബിജോൺ പ്രചരിപ്പിക്കുന്നതെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. 

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ സിബിഐയ്ക്ക് മൊഴി നൽകിയെന്ന ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന്റെ വെളിപ്പെടുത്തൽ തള്ളി പാലാ നിയുക്ത എംഎല്‍എ മാണി സി കാപ്പന്‍. കോടിയേരിക്കും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ താൻ സിബിഐയ്ക്ക് മൊഴി നൽകിയിട്ടില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. വ്യാജരേഖയാണ് ഷിബു ബേബി ജോൺ പ്രചരിപ്പിക്കുന്നതെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കും മുംബൈ മലയാളി ദിനേശ് മേനോൻ പണം നൽകിയെന്ന് സൂചിപ്പിക്കുന്ന മാണി സി കാപ്പന്റെ നിർണായക മൊഴിയുടെ പകര്‍പ്പ് ഫേയ്‌സ്ബുക്കിലൂടെയാണ് ഷിബു ബേബിജോണ്‍ പുറത്ത് വിട്ടിരിക്കുന്നത്.   

Read More:കോടിയേരിക്കും മകനും പണം നല്‍കിയിട്ടില്ല; താന്‍ പണം നല്‍കിയത് മാണി സി കാപ്പനെന്നും മുംബൈ വ്യവസായി

കിയാല്‍ ഓഹരിയുമായി ബന്ധപ്പെട്ട് കൊടിയേരി ബാലകൃഷ്ണനും മകനും പണം നല്‍കിയിട്ടില്ലെന്ന് മുംബൈ വ്യവസായി ദിനേശ് മേനോന്‍ പ്രതികരിച്ചു. താന്‍ പണം നല്‍കിയത് മാണി സി കാപ്പനാണെന്നും ദിനേശ് മേനോന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട മീറ്റിങ്ങിന് വന്ന സമയത്ത് കോടിയേരി ബാലകൃഷ്ണനെ അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി കണ്ടിട്ടുണ്ട്. അല്ലാതെ അദ്ദേഹവുമായി മറ്റൊരു ചര്‍ച്ചകളും ഉണ്ടായിട്ടില്ലെന്നും ദിനേശ് മേനോന്‍ പറഞ്ഞു. 

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപ  മാണി സി കാപ്പന്‍ വാങ്ങിയിരുന്നു. അതില്‍ 25 ലക്ഷം രൂപ തിരിച്ചുതന്നു. ബാക്കി ചെക്ക് തന്നെങ്കിലും അത് ബൗണ്‍സായി. അതിന്‍റെ പേരില്‍ നാല് കേസും കൂടാതെ മറ്റൊരു വഞ്ചനാ കേസും മാണി സി കാപ്പനെതിരെ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ദിനേശ് മേനോന്‍ പറഞ്ഞു.

ഷിബു പുറത്തുവിട്ട രേഖകൾ സിബിഐയിൽ നിന്ന് താൻ നേടിയിരുന്നു. അത് മാധ്യമങ്ങളിലൂടെ താന്‍ പുറത്തുവിടുകയും ചെയ്തിരുന്നു. അതുതന്നെയാണ് ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത്. സിബിഐയിൽ തിരക്കിയാല്‍ കൂടുതല്‍ കാര്യങ്ങളറിയാമെന്നും ദിനേശ് മേനോൻ പറ‌ഞ്ഞു.

Read More: കോടിയേരിക്കും മകനുമെതിരെ മാണി സി കാപ്പന്‍റെ മൊഴി; സിബിഐ രേഖകള്‍ പുറത്തുവിട്ട് ഷിബു ബേബിജോണ്‍

എന്നാൽ, കിയാല്‍ ഓഹരിയുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനും മകനും പണം നല്‍കിയിട്ടില്ലെന്ന് മുംബൈ വ്യവസായി ദിനേശ് മേനോന്‍ പ്രതികരിച്ചു. താന്‍ പണം നല്‍കിയത് മാണി സി കാപ്പനാണെന്നും ദിനേശ് മേനോന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട മീറ്റിങ്ങിന് വന്ന സമയത്ത് കോടിയേരി ബാലകൃഷ്ണനെ അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി കണ്ടിട്ടുണ്ട് അല്ലാതെ അദ്ദേഹവുമായി മറ്റൊരു ചര്‍ച്ചകളും ഉണ്ടായിട്ടില്ലെന്നും ദിനേശ് മേനോന്‍ വ്യക്തമാക്കി.

click me!