മുന്നണി മാറ്റ സൂചനകള്‍ക്കിടെ മാണി സി കാപ്പന്‍ ഇന്ന് ശരദ് പാവാറിനെ കാണും

Published : Feb 10, 2021, 06:25 AM IST
മുന്നണി മാറ്റ സൂചനകള്‍ക്കിടെ  മാണി സി കാപ്പന്‍ ഇന്ന്  ശരദ് പാവാറിനെ കാണും

Synopsis

മാണി സി കാപ്പനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

ദില്ലി: മുന്നണി മാറ്റ സൂചനകള്‍ക്കിടെ മാണി സി കാപ്പന്‍ ശരദ് പാവാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്നലെ രാത്രി ദില്ലിയിലെത്തിയ കാപ്പന്‍ ഇന്ന് ഉച്ചയോടെ ശരദ് പവാറിനെ കാണുമെന്നാണ് വിവരം. പാലാ സീറ്റ് കിട്ടിയേക്കില്ലെന്ന വ്യക്തമായ സൂചന ഇടത് മുന്നണിയില്‍ നിന്ന് കാപ്പന് ലഭിച്ചുവെന്നാണ് വിവരം. സിറ്റിംഗ് സീറ്റുകള്‍ എന്‍സിപിക്ക് നഷ്ടപ്പെടാനുള്ള സാധ്യത ശരദ് പവാറിനെ കാപ്പന്‍ ധരിപ്പിക്കും.

നേരത്തെ മുഖ്യമന്ത്രിയുമായി ദേശീയ നേതാവ് പ്രഫുല്‍പട്ടേല്‍ കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അവസരം നല്‍കിയിരുന്നില്ല. ഇതിനിടെ മാണി സി കാപ്പനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. പാലായില്‍ ജനപിന്തുണയുള്ളയാളാണ് കാപ്പനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

PREV
click me!

Recommended Stories

Malayalam News Live:വടക്കൻ മേഖലയിലെ ഏഴു ജില്ലകളിൽ ഇന്ന് കൊട്ടിക്കാലാശം
Local Body Elections LIVE : തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്