ആളുമാറി ശസ്ത്രക്രിയ ചെയ്ത സംഭവം: മഞ്ചേരി മെഡി.കോളേജ് സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കി

Published : Jun 15, 2019, 10:02 AM IST
ആളുമാറി ശസ്ത്രക്രിയ ചെയ്ത സംഭവം: മഞ്ചേരി മെഡി.കോളേജ് സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കി

Synopsis

ഐഡന്‍റിറ്റി കാർഡ് നോക്കി രോഗിയെയും സർജ്ജറിയും ഉറപ്പ് വരുത്തുന്നതിൽ വലിയ ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ സൂപ്രണ്ട്

മലപ്പുറം: മ‍ഞ്ചേരി മെഡിക്കൽ കോളജിൽ ആളുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ മെഡിക്കൽ കോളജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി. ഓപ്പറേഷൻ തിയറ്ററിലെ വിവിധ തലത്തിലുള്ള ജീവനക്കാരുടെയും ഓപ്പറേഷൻ ചെയ്ത സർജന്‍റെയും ശ്രദ്ധക്കുറവാണ് ആളുമാറി ശസ്ത്രക്രിയ നടത്തുന്നതിന് കാരണമായതെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

ഐഡന്‍റിറ്റി കാർഡ് നോക്കി രോഗിയെയും സർജ്ജറിയും ഉറപ്പ് വരുത്തുന്നതിൽ വലിയ ജാഗ്രതക്കുറവുണ്ടായി. ഡാനിഷ് എന്ന ഏഴ് വയസ്സുകാരന് മൂക്കിൽ ശസ്ത്രക്രിയ ചെയ്യേണ്ടതിന് പകരം ഹർണിയയ്ക്കുള്ള ശസ്ത്രക്രിയയാണ് ചെയ്തത്. ശസ്ത്രക്രിയക്കുള്ള സമ്മതപത്രം രക്ഷിതാക്കളിൽ നിന്ന് എഴുതി വാങ്ങിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പിഴവ് പറ്റിയെന്ന് കാണിച്ച് സൂപ്രണ്ട് നേരത്തെ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും റിപ്പോർട്ട് നൽകിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന ബോട്ട്; 29 വര്‍ഷം മുമ്പ് പിറന്നുവീണ അതേ ബോട്ടില്‍ ജോലി നേടി വെങ്കിടേഷ്
മലപ്പുറത്ത് ഭർതൃവീടിൻ്റെ പുറകിലെ ഷെഡിൽ 31കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്