മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ

Published : Dec 08, 2025, 06:40 PM IST
manju warrier

Synopsis

നടിയെ ആക്രമിച്ചതിന് പിന്നുള്ള ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ടെന്ന ദർബാർ ഹാൾ ഗ്രൗണ്ടിലെ അമ്മയുടെ കൂട്ടായ്മയിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തെയാണ് ദിലീപ് തനിക്ക് എതിരായ ഗൂഢാലോനയെന്ന് പറയുന്നത്. 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് മഞ്ജു വാര്യർ നടത്തിയ പ്രതികരണത്തിൽ നിന്നാണെന്നായിരുന്നു വിധി പ്രസ്താവത്തിന് പിന്നാലെ ദിലീപ് നടത്തിയ പ്രതികരണം. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയും ആരോപിച്ചിരുന്നു. എന്നാൽ ദിലീപിന്‍റെ ആരോപണത്തിലോ വിധിയെ കുറിച്ചോ ഇതുവരെ മഞ്ജു വാര്യർ പ്രതികരിച്ചില്ല.

നടിയെ ആക്രമിച്ചതിന് പിന്നുള്ള ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ടെന്ന ദർബാർ ഹാൾ ഗ്രൗണ്ടിലെ അമ്മയുടെ കൂട്ടായ്മയിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തെയാണ് ദിലീപ് തനിക്ക് എതിരായ ഗൂഢാലോനയെന്ന് പറയുന്നത്. അതിന് പിന്നാലെയാണ് താൻ കേസിൽ പ്രതിയായതെന്നും, പൊലീസിലെ ചില ക്രമിനലുകൾ ജയിലിലെ പ്രതികളെ ഉപയോഗിച്ച് കള്ളക്കഥ മെനഞ്ഞുവെന്നും തന്‍റെ ജീവിതവും കരിയറും നശിപ്പിക്കാനുമായിരുന്നു യഥാർത്ഥ ഗൂഢാലോചനയെന്നുമാണ് ദിലീപിന്‍റെ ആരോപണം. ഇതിന് സമാനമാണ് ദിലീപിന്‍റെ അഭിഭാഷകനായ ബി രാമൻ പിള്ളയും നടത്തിയത്. ദിലീപിനെ പ്രതിയാക്കാൻ ഉന്നത ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്ന് കേസിന് മേൽനോട്ടം വഹിച്ച എഡിജിപി ബി സന്ധ്യയെ ലക്ഷ്യമിട്ടുള്ള ആരോപണം.

പ്രതികരിക്കാതെ മഞ്ജു

ദിലീപിനോ, രാമൻപിള്ളയ്ക്കോ മറുപടി നൽകാനോ ആരോപണത്തിൽ പ്രതികരണം നടത്താനോ മഞ്ജുവാര്യർ തയ്യാറായിട്ടില്ല. എന്നാൽ ഒന്നും അന്തിമ വിധിയല്ലെന്നും മേൽക്കോടതിയുണ്ടെന്നുമായിരുന്നും പറഞ്ഞാണ് ആരോപണം കേസിന് മേൽനോട്ടം വഹിച്ച മുൻ എഡിജിപി ബി സന്ധ്യ തള്ളുന്നത്.

കേസിന്‍റെ തുടക്കമുതൽ തന്നെ കുടുക്കാൻ പോലീസലും അതിജീവിതയെ പിന്തുണയക്കുന്നവരും ശ്രമിക്കുകയാണെ ആരോപണം ദിലീപും അഭിഭാഷകരും ഉന്നയിച്ചിട്ടുണ്ട്. ആരോപണത്തിന് അപ്പുറം നിയമ നടപടി സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്. മഞ്ജുവിനെയും പോലീസിനെയും പ്രതിക്കൂട്ടിലാക്കിയുള്ള ദിലീപിന്‍റെ പുതിയ പോർമുഖം സിനിമ പ്രവർത്തകർ ഏറ്റെടുക്കുമോ എന്നതും ഇതി കാത്തിരുന്ന കാണേണ്ടതാണ്.

 

 

PREV
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്