
മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളുടെ ശിക്ഷ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധിക്കും. ഒന്നാം പ്രതി ഷറഫുദ്ദീൻ, രണ്ടാം പ്രതി അബ്ദുൽ ഗഫൂര്‍, മൂന്നാംപ്രതി അബ്ദുനാസര്‍, നാലാം പ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാം പ്രതി മുഹമ്മദ് സുഹൈൽ എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൂട്ടിൽ കുന്നശ്ശേരി നസീര്‍ ഹുസൈനെ മര്‍ദ്ദി ച്ചു കൊന്നു എന്നാണ് കേസ്. 2016 ജൂൺ 28ന് ആയിരുന്നു കൊലപാതകം. മര്‍ദ്ദന ദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തത് കേസിൽ നിര്‍ണായകമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam