കല്ലാർ, മങ്കയം ഇക്കോ ടൂറിസം നാളെ തുറക്കും, പൊന്മുടി തുറക്കുന്നത് വൈകും

By Web TeamFirst Published Aug 12, 2022, 6:04 PM IST
Highlights

പൊന്മുടിയിലെ റോഡുകൾക്ക് ഉണ്ടായിട്ടുള്ള അറ്റകുറ്റ പണികൾ പൂർത്തിയായ ശേഷം മാത്രമേ പൊന്മുടി ഇക്കോടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി തുറക്കുകയുള്ളു.

തിരുവനന്തപുരം:  തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാർ ( മീൻമുട്ടി ) ഇക്കോ ടൂറിസവും മങ്കയം ഇക്കോ ടൂറിസവും നാളെ മുതൽ ( 13. 08. 2022 ) തുറന്ന് പ്രവർത്തിക്കും. പൊന്മുടി തുറക്കുന്നത് വൈകും. പൊന്മുടിയിലെ റോഡുകൾക്ക് ഉണ്ടായിട്ടുള്ള അറ്റകുറ്റ പണികൾ പൂർത്തിയായ ശേഷം മാത്രമേ പൊന്മുടി ഇക്കോടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി തുറക്കുകയുള്ളു. അതേസമയം വയനാട് ജില്ലയിലെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും നാളെ തുറക്കും. മഴ കുറഞ്ഞ സാഹചര്യത്തിൽ ജില്ലാ കളക്ടർ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകി കൊണ്ട് ഉത്തരവിറക്കി. എന്നാൽ ബാണാസുര ഹൈഡല്‍ ടൂറിസം മറ്റന്നാൾ മാത്രമേ തുറന്ന് പ്രവർത്തിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.

' കരിങ്കൊടി കെട്ടി ബൈക്ക് റാലി ', 16 ന് വിഴിഞ്ഞം തുറമുഖം ഉപരോധിക്കാന്‍ അതിരൂപത

തിരുവനന്തപുരം:  മത്സ്യതൊഴിലാളി പ്രശ്നത്തിൽ തിരുവനന്തപുരം അതിരുപതയുടെ തീര സംരക്ഷണ സമരം കടുപ്പിക്കുന്നു. 16 ആം തിയതി രാവിലെ മുല്ലൂർ കേന്ദ്രികരിച്ച് വിഴിഞ്ഞം പോർട്ട്‌ കവാടം തടയും. യുവജനങ്ങളുടെ നേതൃത്വത്തിൽ പോർട്ടിലേക്ക് കരിങ്കൊടി ബൈക്ക് റാലി നടത്താനാണ് തീരുമാനം. അന്നേദിനം ഇടവകളുടെ നേതൃത്വത്തിൽ കരിദിനം ആചരിക്കും. തുടർന്ന് ഓരോ ദിവസവും ഓരോ ഇടവകളുടെ നേതൃത്വത്തിൽ പോർട്ട് കവാടം തടയും. കടലും കരയും ഒരുമിച്ച് തടഞ്ഞുകൊണ്ട് പോർട്ട്‌ നിർമാണം തടസപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം. തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിന് എതിരെ സെക്രട്ടറിയേറ്റ് പരിസരത്ത് ബോട്ടുകളുമായി സമരം നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധം കടുപ്പിക്കുന്നത്.

സംസ്ഥാന സർക്കാരിനെതിരെ തലസ്ഥാനത്ത് കടുത്ത പ്രതിഷേധത്തിലാണ് ലത്തീൻസഭ. മത്സ്യത്തൊഴിലാളികളുടെ വലിയ പ്രതിഷേധത്തിനാണ് തലസ്ഥാനം ദിവസങ്ങള്‍ക്ക് മുമ്പ് സാക്ഷ്യം വഹിച്ചത്. വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുള്ള തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

click me!