താൻ സ്വർണ്ണക്കടത്തുകാരിയല്ല; തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടു പേരെ അറിയാം; ബിന്ദു

Web Desk   | Asianet News
Published : Feb 23, 2021, 04:50 PM IST
താൻ സ്വർണ്ണക്കടത്തുകാരിയല്ല; തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടു പേരെ അറിയാം; ബിന്ദു

Synopsis

ദുബൈയിൽ നിന്ന് എത്തിയപ്പോൾ തന്റെ കൈവശം ഹനീഫ ഒരു പൊതി നൽകി. സ്വർണം ആണെന്ന് മനസിലാക്കിയതോടെ ഈ പൊതി മാലി എയർപോർട്ടിൽ ഉപേക്ഷിച്ചു എന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴ: താൻ സ്വർണ്ണക്കടത്തുകാരിയല്ലെന്ന് ആലപ്പുഴ മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബിന്ദു. ദുബൈയിൽ നിന്ന് എത്തിയപ്പോൾ തന്റെ കൈവശം ഹനീഫ ഒരു പൊതി നൽകി. സ്വർണം ആണെന്ന് മനസിലാക്കിയതോടെ ഈ പൊതി മാലി എയർപോർട്ടിൽ ഉപേക്ഷിച്ചു എന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ശിഹാബ്, ഹാരിസ് എന്നിവരെ പരിചയമുണ്ട്. കൊച്ചി എയർപ്പോർട്ടിൽ എത്തിയപ്പോൾ മുതൽ സ്വർണ്ണക്കടത്ത് സംഘം തന്നെ പിന്തുടർന്നിരുന്നു. ആദ്യം സ്വർണ്ണം ആവശ്യപ്പെട്ട് ഇവർ വീട്ടിൽ എത്തിയിരുന്നെങ്കിലും പിന്നീട് ആളുമാറിയാണ് തന്നെ സമീപിച്ചതെന്ന് ഇവർ അറിയിച്ചിരുന്നു. ഇതുകൊണ്ടാണ് പൊലീസിൽ വിവരം അറിയിക്കാതിരുന്നതെന്നും ബിന്ദു പറഞ്ഞു. 

Read Also: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവം; സ്വർണക്കടത്ത് സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ്...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന്, വോട്ടെണ്ണൽ 13ന്
കേരളയിലും മുട്ടുമടക്കി സർക്കാർ; കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി