ആലപ്പുഴയിൽ ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് അടിയിൽ മനുഷ്യന്‍റെ കൈ കണ്ടെത്തി; സംഭവം ട്രെയിൻ പുറപ്പെടാനിരിക്കെ

Published : Mar 07, 2026, 08:57 AM IST
hand in train alappuzha

Synopsis

ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെടാനിരുന്ന ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് താഴെ നിന്ന് അറ്റ നിലയിലുള്ള മനുഷ്യന്‍റെ കൈ കണ്ടെത്തി. സംഭവത്തെതുടര്‍ന്ന് എസ് 5 കോച്ച് പിടിച്ചിട്ടശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. സംഭവത്തിൽ കേസെടുത്ത ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. ട്രെയിൻ തട്ടി മരിച്ച ആരുയെങ്കിലും ശരീര ഭാഗമായിരിക്കാമെന്നാണ് സംശയം.

ആലപ്പുഴ: ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെടാനിരുന്ന ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തി. ട്രെയിനിന്‍റെ എസ് അഞ്ച് കോച്ചിനടിയിലാണ് അറ്റ നിലയിൽ മനുഷ്യന്‍റെ കൈ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ച ആരുടെയോ ആണെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ രാത്രിയാണ് ധൻബാദിൽ നിന്ന് ട്രെയിൻ ആലപ്പുഴയിലെത്തിയത്. ഇന്ന് ട്രെയിൻ പുറപ്പെടാനിരിക്കെയാണ് കൈ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് എസ് 5 കോച്ച് മാത്രം പിടിച്ചിട്ടശേഷം ട്രെയിൻ യാത്ര പുറപ്പെടുകയായിരുന്നു. സംഭവത്തിൽ ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ധൻബാദ് എക്സ്പ്രസ് പോകുന്ന പാതയിൽ ആരെങ്കിലും ട്രെയിൻ തട്ടി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നോയെന്ന കാര്യമടക്കം റെയിൽവെ പരിശോധിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒറ്റപ്പാലത്ത് മേജർ രവി എന്‍ഡിഎ സ്ഥാനാർത്ഥി ആയേക്കും, സിനിമാരംഗത്തെ താരമൂല്യം നേട്ടമാകുമെന്ന് നേതാക്കളുടെ വിലയിരുത്തൽ
'പാർട്ടി പ്രതിസന്ധിയിലാകുമെന്ന് കരുതി, പഹൽഗാം ഭീകരർ ഉപയോഗിച്ചത് തൻ്റെ സിം എന്ന് പറഞ്ഞു'; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെ കുറിച്ച് കോങ്ങാട് എംഎൽഎ