മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സ്ഫോടനത്തിന് കാരണം പൊട്ടാസ്യം ക്ലോറേറ്റ് ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് വ്യാപകമായി വെടിമരുന്ന് നിർമ്മാണത്തിന് ഉപയോഗിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സ്ഫോടനത്തിന് കാരണം പൊട്ടാസ്യം ക്ലോറേറ്റ് ആണെന്നാണ് കമ്മീഷൻ്റെ കണ്ടെത്തൽ. നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് വ്യാപകമായി വെടിമരുന്ന് നിർമ്മാണത്തിന് ഉപയോഗിച്ചുവെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. അപകടം നടന്ന് ആറ് മാസത്തിന് ശേഷമാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.

അപകടസ്ഥലത്ത് അളവിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ അനധികൃതമായി സൂക്ഷിച്ചിരുന്നതായി കമ്മീഷൻ കണ്ടെത്തി. 15 കിലോ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനാണ് അനുമതി ഉണ്ടായിരുന്നത് എന്നിരിക്കെ, 7000 കിലോ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചു എന്നാണ് കണ്ടെത്തൽ. ചൂട് കൂടിയ കാലാവസ്ഥയിൽ രാസവസ്തുക്കൾ തമ്മിലുണ്ടായ ഘർഷണം തീപിടിത്തത്തിലേക്ക് നയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഈ വർഷം ഏപ്രിൽ 21ന് മുണ്ടത്തിക്കോട്ടെ തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിൽ നടന്ന അപകടത്തിൽ 16 പേർക്കാണ് ജീവൻ നഷ്ടമായത്. തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ദുരന്തം. തിരുവമ്പാടിയുടെ ലൈസൻസിയായ മുണ്ടത്തിക്കോട് സതീശൻ ഉൾപ്പെടെ ഉള്ളവരാണ് മരിച്ചത്. നാൽപ്പതോളം പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം ചേർന്ന മന്ത്രിസഭാ യോഗമാണ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിൽ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചത്. അപകടത്തിന് പിന്നാലെ ദുരന്തഭൂമി സന്ദർശിച്ച ജസ്റ്റിസ് രാമചന്ദ്രൻ, പരിക്കേറ്റവരെയും കണ്ടിരുന്നു.

YouTube video player