
തിരുവനന്തപുരം: മൺവിള മുരളി വധക്കേസിലെ മൂന്നാം പ്രതിയെ സൗദ്യയിൽ അറസ്റ്റ് ചെയ്ത കേരളത്തിലെത്തിച്ചു. ജാമ്യമെടുത്ത് മുങ്ങിയ സുധീഷിനെ ഇൻ്റർ പോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കരിപ്പൂരിലെത്തിച്ച പ്രതിയെ നാളെ കഴക്കൂട്ടത്ത് എത്തിക്കും. കഴക്കൂട്ടം അസി. കമ്മീഷണർ പൃഥിരാജിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ നാട്ടിലെത്തിച്ചത്. 2013ലാണ് സുധീഷ് വിദേശത്ത് പോയത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് കേസിൽ പിടിവീഴുന്നത്.
വാണിയമ്പാറയിൽ ബസിറങ്ങി നടന്ന വയോധികർക്കുമേലെ ടിപ്പർ ലോറി പാഞ്ഞുകയറി, 66കാരിക്ക് ദാരുണാന്ത്യം!
https://www.youtube.com/watch?v=Ko18SgceYX8