ഫയർ ഓഡിറ്റ് നടത്തി റിപ്പോർട്ട് നൽകിയിട്ടും പല വകുപ്പുകളും തുടർ നടപടി സ്വീകരിക്കുന്നില്ല; ബി സന്ധ്യ

By Web TeamFirst Published May 29, 2023, 8:57 AM IST
Highlights

എൻഫോഴ്സ്മെന്റ് അധികാരമില്ലാത്ത സേനക്ക് നോട്ടിസ് നൽകാൻ മാത്രമേ കഴിയുകയുള്ളൂ. നമ്മൾ പൗരബോധമുളള ജനതയാകണം. ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഓരോരുത്തരും തയ്യാറാകണമെന്നും സന്ധ്യ പറഞ്ഞു. 

തിരുവനന്തപുരം: ഫയർ ഓഡിറ്റ് നടത്തി റിപ്പോർട്ട് നൽകിയിട്ടും പല വകുപ്പുകളും തുടർ നടപടി സ്വീകരിക്കുന്നില്ലെന്ന് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ. എൻഫോഴ്സ്മെന്റ് അധികാരമില്ലാത്ത സേനക്ക് നോട്ടിസ് നൽകാൻ മാത്രമേ കഴിയുകയുള്ളൂ. നമ്മൾ പൗരബോധമുളള ജനതയാകണം. ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഓരോരുത്തരും തയ്യാറാകണമെന്നും സന്ധ്യ പറഞ്ഞു. സർവീസിൽ നിന്നും വിരമിക്കുന ബി.സന്ധ്യക്ക് ഫയർ ഫോഴ്സ് നൽകുന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു സന്ധ്യ. 

സുരക്ഷ ഓഡിറ്റ് നടത്തി റിപ്പോർട്ട് നൽകിയിട്ടും താനൂരിൽ ബോട്ട് അപകടം ഉണ്ടായി. ഈ ദുരന്തം നമ്മളെ ചിന്തിപ്പിക്കണം. പാഠ്യപദ്ധതിയിൽ സുരക്ഷയെ കുറിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തണം. സ്ത്രീ - പുരക്ഷ ഭേദമന്യേ സേനയിലേക്ക് പ്രവേശനം നടത്തണമെന്നും സന്ധ്യ പറഞ്ഞു. 

മരുന്ന് സംഭരണ കേന്ദ്രത്തിലെ തീപിടിത്തം: കെട്ടിടത്തിന് അംഗീകാരമില്ല, അടിമുടി വീഴ്ചയെന്ന് ഫയർ ഫോഴ്സ് മേധാവി

 

click me!