പാസിലെ ആശയക്കുഴപ്പം തുടരുന്നു; അമ്പതോളം പേർ കുമളി ചെക്ക് പോസ്റ്റിൽ കുടുങ്ങി

By Web TeamFirst Published May 9, 2020, 3:00 PM IST
Highlights

പാസ് അപ്പ്രൂവൽ ആവാത്തതിനാൽ കടത്തി വിടാനാവില്ലെന്നാണ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ നിലപാട്. പലരും പുലർച്ചെ മൂന്ന് മണി മുതൽ കാത്തുനിൽക്കുന്നവരാണ്. 

കട്ടപ്പന: പാസിലെ ആശയക്കുഴപ്പം കുമളി ചെക്ക് പോസ്റ്റിലും തുടരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അറിയിച്ചത് അനുസരിച്ചെത്തിയ നിരവധി പേർ കുമളി ചെക്ക് പോസ്റ്റിൽ കുടുങ്ങി. ക്വാറന്റീൻ സൗകര്യം ഏർപ്പാടാക്കിയെന്നും കേരളത്തിലേക്ക് വരാമെന്നും പഞ്ചായത്തിൽ നിന്ന് അറിയിപ്പ് കിട്ടി എത്തിയവരാണ് ചെക്ക് പോസ്റ്റിൽ കുടുങ്ങിയത്.

പാസിലെ ആശയക്കുഴപ്പം തുടരുന്നതിനാൽ അമ്പതോളം പേരാണ് ചെക്ക് പോസ്റ്റിൽ കുടുങ്ങി കിടക്കുന്നത്. പാസ് അപ്പ്രൂവൽ ആവാത്തതിനാൽ കടത്തി വിടാനാവില്ലെന്നാണ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ നിലപാട്. പലരും പുലർച്ചെ മൂന്ന് മണി മുതൽ കാത്തുനിൽക്കുന്നവരാണ്. അതേസമയം ഗർഭിണികൾ, മരണാനന്തര ചടങ്ങുകൾക്ക് പോകുന്നവർക്ക് താൽക്കാലിക പാസ് അനുവദിക്കുമെന്ന് സബ് കളക്ടർ അറിയിച്ചു. മറ്റുള്ളവരുടെ കാര്യത്തിൽ ജില്ലാ കളക്ടറുമായി ചർച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: സ്ഥിതി ഗുരുതരം: കാസർകോട് അതിർത്തിയിൽ കുടുങ്ങി മലയാളികൾ; 50 ലേറെ പേർ അകലം പാലിക്കാതെ കൂടി നിൽക്കുന്നു

click me!