വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടൽ; ആക്രമണം വ്യാപക തെരച്ചിലിനിടെ

Published : Apr 30, 2024, 01:00 PM ISTUpdated : Apr 30, 2024, 01:12 PM IST
വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടൽ; ആക്രമണം വ്യാപക തെരച്ചിലിനിടെ

Synopsis

പുലർച്ചെ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ ആയിരുന്നു ഏറ്റുമുട്ടൽ. 

വയനാട് തലപ്പുഴ കമ്പമലയി‍ൽ മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടൽ. പുലർച്ചെ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ ആയിരുന്നു ഏറ്റുമുട്ടൽ. 9 റൗണ്ട് വെടിവെയ്പുണ്ടായി. തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടന്ന ദിവസം രാവിലെ രണ്ട് മാവോയിസ്റ്റുകൾ ഇവിടെ വരികയും വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ മുതൽ തണ്ടർബോൾട്ട് പ്രദേശത്ത് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പായതിനാൽ തെരച്ചിൽ കാര്യക്ഷമമായി നടത്താൻ സാധിച്ചില്ല. അതിനിടയിലാണ് സമീപത്ത് ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് ഉറപ്പാക്കിയ തണ്ടർബോൾട്ട് ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി പരിശോധന നടത്തിയത്. തുടർന്നാണ് ഇപ്പോൾ ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

 

PREV
click me!

Recommended Stories

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും
ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്