
തൃശൂര്‍: തടവില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് രൂപേഷിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായിതിനെ തുടര്‍ന്ന് രൂപേഷിനെ കഴിഞ്ഞ ദിവസം ത്യശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലും രൂപേഷ് നിരാഹാര സമരം തുടരുകയാണ്.
കഴിഞ്ഞ ശനിയാഴ്ച മുതല്‍ രൂപേഷ് നിരാഹാര സമരത്തിലായിരുന്നു. ജയില്‍ ഡോക്ടര്‍ രാവിലെ നടത്തിയ പരിശോധനയിലാണ് രൂപേഷിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്. ആശുപത്രിയില്‍ എത്തിച്ച രൂപേഷിനെ മെഡിസിന്‍ കാര്‍ഡിയോളജി, അസ്ഥിരോഗ വിഭാഗം, ഇന്‍.എന്‍.ടി. വിഭാഗത്തിലെ ഡോകടര്‍മാരുടെ പരിശോധനയക്കുശേഷം അഡ്മിറ്റ് ആക്കുകയായിരുന്നു. ആശുപത്രിയിലെ ജയില്‍ സെല്ലില്‍ സായുധ സെപഷ്യല്‍ പൊലീസ് സംഘത്തിന്റെ സുരക്ഷ വലയത്തിലാണ് ചികിത്സയില്‍ കഴിയുന്നത്. രൂപേഷ് എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് നിരാഹാരം. അതേസമയം മരുന്നുകള്‍ കഴിക്കാന്‍ വിസമ്മതം കാട്ടിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം