'ക്രിസ്ത്യാനികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഭയപ്പെടുന്നില്ല, ദൈവം പരിപാലിക്കുമെന്ന വിശ്വാസമാണ് സഭയ്ക്കുള്ളത്'

Published : Apr 06, 2025, 10:22 PM ISTUpdated : Apr 06, 2025, 10:46 PM IST
'ക്രിസ്ത്യാനികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഭയപ്പെടുന്നില്ല, ദൈവം പരിപാലിക്കുമെന്ന വിശ്വാസമാണ് സഭയ്ക്കുള്ളത്'

Synopsis

 രാജ്യത്ത് ന്യൂനപക്ഷങ്ങൾ പല തരത്തിൽ വിവേചനം നേരിടുന്നതായി സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്.

കൊച്ചി: രാജ്യത്ത് ന്യൂനപക്ഷങ്ങൾ പല തരത്തിൽ വിവേചനം നേരിടുന്നതായി സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ക്രിസ്ത്യാനികൾക്ക് നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ ഭയപ്പെടുന്നില്ല. ജബൽപൂരിലും ഒഡീഷയിലും അക്രമം നേരിട്ടു. ദൈവം പരിപാലിക്കുമെന്ന വിശ്വാസമാണ് സഭയ്ക്കുള്ളതെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.  ഏറ്റവും അധികം വെല്ലുവിളികൾ നേരിടുന്നത് സിറോ മലബാർ സഭയെന്നും സിബിസിഐ അധ്യക്ഷൻ വ്യക്തമാക്കി. കത്തോലിക്ക കോൺ​ഗ്രസിനെ സമുദായ സംഘടനയാക്കി മാറ്റേണ്ടത് ആവശ്യമാണെന്നും മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. 

അതേ സമയം,  ക്രൈസ്തവ സമുദായം  രാഷ്ട്രീയ പ്രസ്ഥാനമായി മാറുമെന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിലപാടിനെ തള്ളി പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്ന് സന്ദേശം തെറ്റ്. വിഭജിക്കപ്പെട്ട രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ സ്വർഗ്ഗത്തിൽ എത്താം എന്ന കരുതുന്നില്ല. ക്രൈസ്തവരെ ആവശ്യമുള്ളവർ നമ്മളെ തേടിയെത്തുമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പാലായിൽ പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും