മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, സുഹൃത്ത് അറസ്റ്റിൽ

Published : Apr 06, 2025, 09:37 PM IST
മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, സുഹൃത്ത് അറസ്റ്റിൽ

Synopsis

എറണാകുളം മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. 

കൊച്ചി: എറണാകുളം മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേസിൽ മുനമ്പം സ്വദേശി സനീഷ് അറസ്‌റ്റിലായതായി പൊലീസ് അറിയിച്ചു. മരിച്ച സ്മിനുവും സനീഷും സുഹൃത്തുക്കളായിരുന്നു. പ്രതിക്ക് 4 ലക്ഷം രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. അതു തീർക്കാനാണ് കൊല നടത്തിയത്. മഴു ഉപയോഗിച്ചു തലയിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. 

ഏപ്രിൽ 5 ന് വീടിന്‍റെ കാര്‍ പോര്‍ച്ചിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം. സംഭവം നടന്ന ദിവസം തന്നെ കൊലപാതക സാധ്യത സംശയിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സ്മിനുവിന്‍റെ അച്ഛനും  അമ്മയും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. സുഹൃത്താണ് സ്മിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും