ക്രൈസ്തവർക്കെതിരായ അതിക്രമം: 'പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുന്നു, ഭരണാധികാരികൾ നടപടിയെടുക്കണം': മാർ ജോർജ് ആലഞ്ചേരി

Published : Jan 04, 2026, 03:44 PM IST
george alanchery

Synopsis

ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് ആലഞ്ചേരി പ്രതികരിച്ചു. ഭാരതത്തിൻ്റ ഐക്യം ചോദ്യം ചെയ്യുന്ന കാര്യങ്ങളണ് നടക്കുന്നത്.

കോട്ടയം: രാജ്യത്ത് ക്രൈസ്തവർക്കെതിരായി നടക്കുന്ന അതിക്രമങ്ങളിൽ പ്രതികരണവുമായി മാർ ജോർജ് ആല‍ഞ്ചേരി. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് ആലഞ്ചേരി പ്രതികരിച്ചു. ഭാരതത്തിൻ്റ ഐക്യം ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ് നടക്കുന്നത്. രാജ്യത്തിന്റെ ഭരണാധികാരികൾ നടപടിയെടുക്കണം. ക്രൈസ്തവർ അക്രമാസക്തമായി പ്രതികരിക്കില്ലെന്നും അത് വിശ്വാസത്തിന്റെ ഭാ​ഗമാണെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു. ശിഥിലീകരണ പ്രവർത്തനങ്ങൾകെതിരെ ഭരണകൂടം നിയമപരമായ നടപടിയെടുക്കണം. ഭിന്നശേഷി നിയമന വിഷയത്തിലെ ആശങ്ക പരിഹരിക്കാൻ സർക്കാർ പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ടെന്നും ആലഞ്ചേരി പറഞ്ഞു.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഭിന്നശേഷി നിയമനക്കുരുക്കിൽ പലരും വേദനയിൽ, ന്യായമായ ആവശ്യങ്ങൾ പരി​ഗണിക്കുന്നില്ല': വിമർശനവുമായി മാർ തോമസ് തറയിൽ
സ്വന്തം ബ്രാന്റിൽ കുടിവെള്ളം പുറത്തിറക്കാൻ കെഎസ്ആർടിസി; പുറത്ത് വിൽക്കുന്നതിനേക്കാൾ വില കുറയുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ