
കൊച്ചി: കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വാക്സീൻ സ്വീകരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് കർദ്ദിനാൾ കോവിഡ് വാക്സീനെടുത്തത്. ആലഞ്ചേരിക്കൊപ്പം ആർച്ച് ബിഷപ്പ് മാർ ആൻ്റണി കരിയിലും പ്രതിരോധ കുത്തിവയ്പ്പെടുത്തു.
വാക്സീൻ നാടിന് അനുഗ്രഹമാണെന്നും എല്ലാവരും വാക്സീൻ എടുത്ത് സഹകരിക്കണമെന്നും മാർ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു. ആരോഗ്യമേഖലയെയും കർദ്ദിനാൾ പ്രശംസിച്ചു. കൊവിഡ് വന്നത് മുതൽ സർക്കാർ വിജയിച്ച് നിൽക്കുകയാണെന്ന് പറഞ്ഞ കർദ്ദിനാൾ സഭയ്ക്ക് എല്ലാ മുന്നണികളോടും തുറന്ന മനോഭാവമാണെന്നും കൂട്ടിച്ചേർത്തു.
ഒരോരുത്തരുടെയും നയ പരിപാടികൾ അനുസരിച്ച് ജനങ്ങൾ പ്രതികരിക്കും, സഭയുടെ ആവശ്യങ്ങൾ മുന്നണികളെ അറിയിച്ചിട്ടുണ്ട്. അതൊക്കെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ - ആലഞ്ചേരി പറയുന്നു. എല്ലാ സർക്കാരുകൾക്കും വീഴ്ചകളും വിജയങ്ങളും ഉണ്ടാകുമെന്നും ജനങ്ങൾ വിലയിരുത്തട്ടേയെന്നും ആലഞ്ചേരി അഭിപ്രായപ്പെട്ടു.
പിന്തുണ ആവശ്യപ്പെട്ട് എല്ലാ മുന്നണികളും സഭ നേതൃത്വത്തെ സമീപിച്ചുവെന്നും നാടിന്റെ വികസനം മുൻനിർത്തി ചില ആവശ്യങ്ങൾ രാഷ്ട്രീയ നേതൃത്വത്തെ കെസിബിസി അറിയിച്ചിട്ടുണ്ടെന്നും ആലഞ്ചേരി വെളിപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam