പുസ്തകം വായിക്കാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും എംടിയെ കുറിച്ചല്ലാത്തതിനാൽ അനുവാദം വാങ്ങേണ്ടതില്ലെന്നും ദീദി ദാമോദരൻ. എംടി വാസുദേവന്‍ നായരുടെ ആദ്യ ഭാര്യ പ്രമീളാ നായരെ കുറിച്ചുള്ള പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ രംഗത്തെത്തിയിരുന്നു.
- Home
- News
- Kerala News
- Malayalam News live: 'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ
Malayalam News live: 'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ

ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യത.
Malayalam News Live :'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ
Malayalam News Live :ശബരിമല സ്വര്‍ണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലുള്ള മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ഇന്ന് രാത്രിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ശങ്കരദാസിനെ പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക മാറ്റിയത്.
Malayalam News Live :ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
ഇൻസോമ്നിയ എന്ന പരിപാടിയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിൽ പ്രതികരിച്ച് സംവിധായകൻ ജിസ് ജോയ്. താൻ ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രമാണെന്നും 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്നും ജിസ് ജോയ്.
Malayalam News Live :വി കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തൽ ചര്‍ച്ചയാക്കി രാഷ്ട്രീയ കേരളം; ഫണ്ട് തിരിമറി ആരോപണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് വിഡി സതീശൻ
പയ്യന്നൂരിലെ മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ വി കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തൽ ചര്‍ച്ചയാക്കി രാഷ്ട്രീയ കേരളം. ഫണ്ട് തിരിമറി ആരോപണം കോണ്‍ഗ്രസ് ഏറ്റെടുക്കമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി.
Malayalam News Live :സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന തട്ടിപ്പിന്‍റെ കഥകള്‍ തുറന്ന് പറഞ്ഞ് വി കുഞ്ഞികൃഷ്ണൻ; വിരൽ ചൂണ്ടുന്നത് പാര്‍ട്ടിയിലെ സാമ്പത്തിക അരാജകത്വം
കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണന്‍റെ തുറന്നുപറച്ചിൽ ചൂണ്ടിക്കാട്ടുന്നത് സിപിഎമ്മിലെ സാമ്പത്തിക അരാജകത്വം. സമീപകാലത്ത് ഇതാദ്യമായാണ് സമുന്നതനായ ഒരു നേതാവ് പാർട്ടിക്കകത്തെ അണിയറ കഥകൾ വിളിച്ചു പറയുന്നത്
Malayalam News Live :വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
മേപ്പാടി തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടത്തിൽ ഒരാൾ മരിച്ചു.വിനോദസഞ്ചാര കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ട് നിരങ്ങി ഇറങ്ങിയാണ് അപകടമുണ്ടായത്.
Malayalam News Live :എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺഗ്രസ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
ഹൈക്കമാന്‍ഡുമായി കേരളത്തിലെ നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സമിതി യോഗം നിശ്ചയിച്ചത്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ധാരണ. അതേസമയം, ദില്ലി യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടു നിന്നത് ചർച്ചയായിക്കഴിഞ്ഞു.
Malayalam News Live :പ്രധാനമന്ത്രിയുടെ സന്ദർശനം - തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പറ്റിയ പിശകാണോ എന്നറിയില്ലെന്നും താാനും മേയർ ആയിരുന്നുവെന്ന് മന്ത്രി ശിവൻകുട്ടി. മൂന്നാമത് സ്വീകരിക്കുന്നത് മേയറാണ്. ബിജെപി മേയർ പ്രധാനമന്ത്രിയെ ഔദ്യോഗിക വസ്ത്രം ധരിച്ച് സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനമെന്നും മന്ത്രി
Malayalam News Live :പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'
പ്രധാനമന്ത്രിയുടെ രണ്ട് പരിപാടിയിലും മേയറുടെ സാന്നിധ്യം ഉറപ്പാക്കണമായിരുന്നുവെന്ന് മേയർ വിവി രാജേഷ്. അതിനായി പാർട്ടി തീരുമാനിച്ചപ്രകാരമാണ് മേയർ വിമാനത്താവളത്തിൽ പോകാതിരുന്നത്. അനാവശ്യ വിവാദമാണെന്നും രാജേഷ്.
Malayalam News Live :'സാബു ജേക്കബ് പ്രവര്‍ത്തകരെ വഞ്ചിച്ചു, ജാതിയും മതവും തിരിച്ച് സര്‍വേ നടത്തി ബിജെപിക്ക് വിറ്റു'; ആരോപണവുമായി ട്വന്‍റി 20യിൽ നിന്ന് രാജിവെച്ചവര്‍
സാബു എം ജേക്കബ് ട്വന്‍റി 20 പ്രവര്‍ത്തകരെ വഞ്ചിച്ചുവെന്നും ജാതിയും മതവും തിരിച്ച് സര്‍വേ നടത്തി അതിന്‍റെ ഫലം ബിജെപിക്ക് വിറ്റുവെന്നും രാജിവെച്ച് കോണ്‍ഗ്രസിൽ ചേര്‍ന്ന പ്രവര്‍ത്തകര്‍. ട്വന്‍റി20 വെറും റിക്രൂട്ട്മെന്‍റ് ഏജന്‍സിയായെന്നും ആരോപണം.
Malayalam News Live :13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; മാതാവിനും വടകര സ്വദേശിക്കുമെതിരെ പൊലീസ് കേസെടുത്തു
കുട്ടിയുടെ പിതാവ് വിദേശത്ത് ആയിരുന്ന സമയത്താണ് പീഡനം നടക്കുന്നത്. മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
Malayalam News Live :പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു, കോന്നിയിൽ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു
കളക്ടർ പ്രേംകൃഷ്ണൻ, ഡ്രൈവർ കുഞ്ഞുമോൻ, ഗൺ മാൻ മനോജ് എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Malayalam News Live :വിരലടയാളം പതിയുന്നില്ലെന്ന സാങ്കേതിക കാരണം, കാസര്‍കോട്ടെ 68കാരി ഹേമാവതിക്ക് ആധാര്‍ കാര്‍ഡില്ല, വര്‍ഷങ്ങളായി ഓഫീസുകള്‍ കയറിയിറങ്ങുന്നു
ആധാർ കാർഡ് ഇല്ലാത്തതിനാൽ മറ്റ് രേഖകളും ലഭിക്കുന്നില്ല. ബാങ്ക് അക്കൗണ്ട് പോലും തുടങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ഹേമാവതി പറയുന്നു.
Malayalam News Live :ധൻരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ തട്ടിയെടുത്തു; സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ
ധൻരാജ് രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര ആരോപണവുമായി കണ്ണൂരിലെ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ. ഫണ്ട് ശേഖരണമല്ല വിഷയമെന്നും ഫണ്ട് ചിലവഴിച്ചതിൽ കൃത്രിമം നടത്തിയെന്നതാണ് പ്രശ്നമെന്നും വി കുഞ്ഞികൃഷ്ണൻ.
Malayalam News Live :പ്രധാനമന്ത്രി കസേരയിലിരുന്ന് പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; യുഡിഎഫിന്‍റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട; വിഡി സതീശൻ
യുഡിഎഫിനും കോണ്‍ഗ്രസിനും ലീഗിനുമെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന്‍റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും വിഡി സതീശൻ പറഞ്ഞു
Malayalam News Live :നേപ്പാളിൽ നിന്നെത്തി കേരളത്തിന്റെ മകളായി; ദുർഗ കാമിയെ അവസാനനോക്ക് കാണാൻ നൂറുകണക്കിനാളുകൾ, കണ്ണീരോടെ വിട
കളമശേരി സഭ സെമിത്തേരിയിലായിരുന്നു ദുർഗയുടെ സംസ്കാര ചടങ്ങുകൾ. നൂറുകണക്കിന് ആളുകളാണ് ദുർഗയെ അവസാനമായി കാണാൻ കമ്മ്യൂണിറ്റി ഹാളിലും സെമിത്തേരിയിലും എത്തിയത്. ഇന്നലെയാണ് ദുർഗ കാമി ചികിത്സയിലിരിക്കെ മരിച്ചത്.
Malayalam News Live :ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ
കോട്ടപ്പടി വലിയപുരയിലെ വീട്ടില്‍ മോഷണ ശ്രമവും തൊഴിയൂരിലെ കടകളിലും സ്കൂളിലും മോഷണം നടത്തിയതും ഈ സംഘമായിരുന്നു.
Malayalam News Live :ഗണേഷ് മാപ്പ് പറയണമെന്ന് വിഡി, ഭാഷ ഭീഷണിയുടേതെന്ന് കെസി ജോസഫ്; പ്രതികരിക്കാതെ സണ്ണിജോസഫ്, ഉമ്മൻചാണ്ടി ഇപ്പോഴില്ലെന്ന് ചെന്നിത്തല
പ്രസ്താവന പിൻവലിച്ച് ഗണേഷ് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗണേഷിന്‍റെ ഭാഷ ഭീഷണിയുടേതാണെന്നും സോളാർ കമ്മീഷന് മുന്നിൽ ഹാജരാക്കിയ സരിതയുടെ കത്തിൽ 4 പേജ് കൂട്ടിച്ചേർത്ത ഗൂഢാലോചന ആരുടേതാണെന്ന് എല്ലാവർക്കുമറിയാമെന്ന് കെസി ജോസഫ്.
Malayalam News Live :ശബരിമല സ്വർണക്കൊള്ള - മുരാരി ബാബു ജയിലിന് പുറത്തക്ക്; കട്ടിളപ്പാളി-ദ്വാരപാലക കേസുകളിൽ സ്വാഭാവിക ജാമ്യം നൽകി കോടതി
അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം അനുവദിച്ചു.
Malayalam News Live :സ്റ്റേജിന് നടുവിലെത്തി പ്രവർത്തകരെ വണങ്ങി മോദി; 'കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും'
കേരളത്തിൽ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി. ഗുജറാത്തിലെ വിജയഗാഥ തുടങ്ങിയത് ഒരു നഗരത്തിൽ നിന്നാണ്. തിരുവനന്തപുരത്തെ ബിജെപിയുടേത് സാധാരണ വിജയമല്ലെന്നും നരേന്ദ്രമോദി