കോതമംഗലം മാർത്തോമാ ചെറിയ പള്ളി തർക്കം ഇന്ന് ഹൈക്കോടതിയില്‍

By Web TeamFirst Published Nov 5, 2019, 4:13 AM IST
Highlights

സുപ്രീം കോടതി വിധിപ്രകാരം തങ്ങൾക്ക് ഭരണ ചുമതലയുള്ള പള്ളിയിൽ നിന്ന് എൽദോ മാർ ബസോലിയോസ് ബാവയുടെ കബറിടം യാക്കോബായ വിഭാഗം പൊളിച്ചു നീക്കുന്നത്  തടയണം എന്നാവശ്യപ്പെട്ടായിരുന്നു നേരെത്തെ  ഓർത്തഡോക്സ് വിഭാഗം  ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി: യാക്കോബായ ഓർത്തഡോക്സ് സംഘര്‍ഷം നിലനിൽക്കുന്ന  കോതമംഗലം മാർത്തോമാ ചെറിയ പള്ളി തർക്കവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും  പരിഗണിക്കും. കോടതി ഉത്തരവനുസരിച്ചു പള്ളിയിൽ പ്രവേശിക്കാൻ എത്തിയ തോമസ് പോൾ റന്പാൻ അടക്കമുള്ള ഓർത്തഡോക്സ് വിഭാഗത്തിന്  പ്രതിഷേധത്തെ  തുടർന്ന് കഴിഞ്ഞ ദിവസം  ഉത്തരവ് നടപ്പാക്കാനാകാതെ പിന്തിരിയേണ്ടി വന്നിരുന്നു. 

ഈ സാഹചര്യം ഇന്ന് കോടതിയെ  ധരിപ്പിക്കും. സുപ്രീം കോടതി വിധിപ്രകാരം തങ്ങൾക്ക് ഭരണ ചുമതലയുള്ള പള്ളിയിൽ നിന്ന് എൽദോ മാർ ബസോലിയോസ് ബാവയുടെ കബറിടം യാക്കോബായ വിഭാഗം പൊളിച്ചു നീക്കുന്നത്  തടയണം എന്നാവശ്യപ്പെട്ടായിരുന്നു നേരെത്തെ  ഓർത്തഡോക്സ് വിഭാഗം  ഹൈക്കോടതിയെ സമീപിച്ചത്.ഹർജി പരിഗണിച്ച കോടതി ഖബറിടം പൊളിക്കുന്നതും  തടഞ്ഞിട്ടുണ്ട്.

click me!