`യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന വേണം’; മാർത്തോമ സഭാ വൈദിക ട്രസ്റ്റിയുടെ പരാമർശം വിവാദത്തിൽ

Published : Sep 03, 2026, 01:37 PM IST
Mar Thoma Church priest

Synopsis

യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണമെന്ന പരാമർശവുമായി മാർത്തോമസഭാ വൈദിക ട്രസ്റ്റി. സദുദ്ദേശത്തോടെ നടത്തിയ പ്രതികരണമെന്നായിരുന്നു വൈദിക ട്രസ്റ്റിയുടെ വിശദീകരണം.

തിരുവനന്തപുരം: സഭയിലെ യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണമെന്ന പരാമർശവുമായി മാർത്തോമസഭാ വൈദിക ട്രസ്റ്റി. വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നാണ് റവ.ഡോ.കെ തോമസ് തിരുവനന്തപുരത്ത് മാർത്തോമസഭ കുടുംബസംഗമത്തിൽ പറഞ്ഞത്.

വിവാഹച്ചടങ്ങിൽ വാഴ്ത്തുന്ന ശരീരങ്ങൾ ഇപ്പോൾ അത്ര നല്ലതല്ലെന്നായിരുന്നു പരാമർശം. ഇത് യുവാക്കളെ അപമാനിക്കുന്ന പ്രസ്താവനയെന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയർന്നു. അതേസമയം, സദുദ്ദേശത്തോടെ നടത്തിയ പ്രതികരണമെന്നായിരുന്നു വൈദിക ട്രസ്റ്റിയുടെ വിശദീകരണം. രക്ഷിതാക്കളിൽ അവബോധമുണ്ടാക്കുക മാത്രമാണ് ഉദ്ദേശിച്ചതെന്നും റവ.കെ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതിപക്ഷ ഉപനേതൃപദവി; 'സിപിഎം-സിപിഐ തർക്കം മുന്നണി കെട്ടുറപ്പിനെ ബാധിക്കുന്നു', തുറന്നടിച്ച് ജോസ് കെ മാണി
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു; ലജ്ജാകരമെന്ന് ഹൈക്കോടതി, സർക്കാരിൻ്റെ അടിയന്തര ഇടപെടലിന് നിർദേശം