മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു; ലജ്ജാകരമെന്ന് ഹൈക്കോടതി, സർക്കാരിൻ്റെ അടിയന്തര ഇടപെടലിന് നിർദേശം

Published : Sep 03, 2026, 01:16 PM IST
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു; ലജ്ജാകരമെന്ന് ഹൈക്കോടതി, സർക്കാരിൻ്റെ അടിയന്തര ഇടപെടലിന് നിർദേശം

Synopsis

മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കോടതി നിർദേശിച്ചു.

കൊച്ചി: സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് ഹൈക്കോടതി. രോഗികൾ തടവറകളിലെന്ന പോലെയാണ് കഴിയുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മരുന്ന് നൽകി രോഗികളെ ഉറക്കിക്കിടത്തുകയല്ല വേണ്ടത്. മനുഷ്യാവകാശ ലംഘനം തുടരുന്നത് ലജ്ജാകരമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചു.

മതിയായ ജീവനക്കാരെ നിയമിക്കണം. ചുറ്റുമത്തിൽ കൃത്യമായി കെട്ടണമെന്നും ആവശ്യത്തിന് മരുന്നുകൾ ഉറപ്പാക്കണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി. മാനസിക ആരോഗ്യ കേന്ദ്രങ്ങൾ വെൽനെസ്സ് സെന്ററുകളാക്കാനുള്ള സർക്കാർ തീരുമാനം കോടതി സ്വാഗതം ചെയ്തു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഊരാളുങ്കൽ ഉള്‍പ്പടെ 46 ഏജൻസികളുടെ കാലാവധി നീട്ടി; യുഡിഎഫ് സർക്കാർ കാലാവധി നീട്ടി നൽകുന്നത് രണ്ടാം തവണ
മദ്രസയില്‍ പോകാൻ മടിച്ചു, കാര്യമറിയാതെ വീട്ടുകാർ; ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ