രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാറിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ, മറുപടിയുമായി മന്ത്രി

Published : Jul 03, 2026, 12:44 PM IST
Ramesh chennithala

Synopsis

യുഡിഎഫ് കൂടി അക്കാര്യത്തിൽ തീരുമാനമെടുക്കും. മാർത്തോമാ സഭയുടെ അധ്യക്ഷൻ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ വരും.

തിരുവല്ല: മദ്യ നയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി വിമർശനമുന്നയിച്ച് മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും മദ്യം പൂർണമായി വർജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറുപടിയുമായി രമേശ് ചെന്നിത്തലയും രം​ഗത്തെത്തി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. യുഡിഎഫ് കൂടി അക്കാര്യത്തിൽ തീരുമാനമെടുക്കും. മാർത്തോമാ സഭയുടെ അധ്യക്ഷൻ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ വരും. അത് അടക്കമുള്ള കാര്യങ്ങൾ യുഡിഎഫ് കൂടി തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. തിരുവല്ല എംഎല്‍എ മെറിറ്റ് അവാര്‍ഡ് ദാന പരിപാടിയിലായിരുന്നു സംഭവം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളണമെന്ന് പൊലീസ്
എംഎസ്എഫ് നേതാവ് ഡെലിവറി ബോയ്; സമരം ചെയ്യാൻ ഒരുകൂട്ടർ, നേട്ടം നക്കിത്തിന്നാൻ മറ്റൊരു കൂട്ടർ എന്ന് വിമർശിച്ച് ജലീൽ, ലീഗിനെതിരെ കടുത്ത പരിഹാസം