കൊച്ചി: മരട് ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ച് നീക്കുന്നതിന് മുന്നോടിയായുള്ള ആദ്യ സൈറൺ മുഴങ്ങി. ആളുകൾക്ക് പൂര്‍ണ്ണമായും ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പാണ് നൽകിയത്. ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റും ആൽഫ സെറീൻ ഇരട്ട ഫ്ലാറ്റുകളുമാണ് ആദ്യം നിലം പൊത്തുന്നത് . നിയന്ത്രിത സ്ഫോടനത്തിനുള്ള ക്രമീകരണങ്ങളും സുരക്ഷാ നടപടികളും എല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്. ഇടറോഡുകളിൽ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. കായലിലും പരിശോധന നടത്തുന്നുണ്ട്. ഒരാൾ പോലും അപകടമേഖലയിൽ ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്."
10. 50 ന് രണ്ടാം സൈറൺ മുഴങ്ങുന്നതോടെ തേവര കുണ്ടന്നുര്‍ പാതയിൽ ഗതാഗതം നിയന്ത്രിക്കും. വലിയ ആൾത്തിരക്കാണ് ഫ്ലാറ്റ് പൊളിക്കുന്നത് കാണാൻ കൊച്ചിയിൽ കേന്ദ്രീകരിച്ചിട്ടുള്ളത്. സുരക്ഷാ നടപടികൾ ഉറപ്പാക്കാൻ ഹെലികോപ്റ്റര്‍ നിരീക്ഷണവും പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്.
തുടര്‍ന്ന് വായിക്കാം : മരട് ഫ്ലാറ്റ് പൊളിക്കുന്നത് കാണാനും ആൾത്തിരക്ക്: നിയന്ത്രിക്കാൻ പാടുപെട്ട് പൊലീസ്...
സ്പോടനം നടന്ന് സെക്കന്‍റുകൾക്ക് അകം തന്നെ കെട്ടിടം നിലം പൊത്തും. സുരക്ഷ ഉറപ്പാക്കാനും പൊടിപടലങ്ങളും മറ്റും നിയന്ത്രിക്കാനും ഉള്ള നടപടികളും ഉദ്യോഗസ്ഥര്‍ കൈക്കൊണ്ടിട്ടുണ്ട്. മരടിലെ ഹോളിഫെയ്ത്ത് H2O ഫ്ലാറ്റ് പൊളിക്കുന്നതിൽ 100 ശതമാനം ആത്മവിശ്വാസമെന്ന് എഡിഫൈസ് എം.ഡി ഉത്കർഷ് മേത്ത അറിയിച്ചു. കെട്ടിട അവശിഷ്ടങ്ങൾ ചിതറി തെറിക്കില്ലെന്നും ഉത്കർഷ് മേത്ത പറഞ്ഞു.
സുരക്ഷ ഒരുക്കിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും പ്രദേശവാസികൾക്ക് ആശങ്ക ഒഴിയുന്നില്ല. സമീപത്തെ വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടോ എന്ന് സ്ഫോടന ശേഷം വിദഗ്ധരെത്തി പരിശോധിക്കുമെന്നാണ് ഇപ്പോഴത്തെ തീരുമാനം
"
തീരപരിപാലന നിയമം ലംഘിച്ച് പണിതതിനാലാണ് മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. രാവിലെ 11മണിക്ക് ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റാണ് ആദ്യം പൊളിക്കുന്നത്. മിനിറ്റുകൾക്ക് അകം രണ്ടാമത്തെ ഫ്ലാറ്റ് സമുച്ചയമായ ആൽഫ സറീനും പൊളിക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam