മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ ഇന്ന് തകർക്കും, എട്ട് മണി മുതൽ നിരോധനാജ്ഞ

Web Desk   | Asianet News
Published : Jan 11, 2020, 06:26 AM ISTUpdated : Jan 11, 2020, 06:41 AM IST
മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ ഇന്ന് തകർക്കും, എട്ട് മണി മുതൽ നിരോധനാജ്ഞ

Synopsis

രാവിലെ എട്ട് മുതൽ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനത്തിന്‍റെ ഓരോ അലര്‍ട്ടുകളും സൈറണ്‍ മുഴക്കിയാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ആകെ നാല് തവണ സൈറണ്‍ മുഴങ്ങും. ആദ്യത്തേത് സ്ഫോടനത്തിന് അര മണിക്കൂര്‍ മുൻപാണ് പുറപ്പെടുവിക്കുക.

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ 11മണിക്ക് ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റാണ് ആദ്യം പൊളിക്കുന്നത്. അരമണിക്കൂറിനുള്ളിൽ രണ്ടാമത്തെ ഫ്ലാറ്റ് സമുച്ചയമായ ആൽഫ സറീനും പൊളിക്കും. 

രാവിലെ പത്തരയ്ക്ക് ആദ്യ സൈറൺ മുഴങ്ങും. രാവിലെ എട്ട് മുതൽ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനത്തിന്‍റെ ഓരോ അലര്‍ട്ടുകളും സൈറണ്‍ മുഴക്കിയാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ആകെ നാല് തവണ സൈറണ്‍ മുഴങ്ങും. ആദ്യത്തേത് സ്ഫോടനത്തിന് അര മണിക്കൂര്‍ മുൻപാണ് പുറപ്പെടുവിക്കുക.

ഹോളിഫെയ്ത്തിന്‍റെ 200 മീറ്ററിന് പുറത്തുള്ള ചെറുറോഡുകളില്‍ ഈ സമയം ഗതാഗതം നിയന്ത്രിക്കും. കുണ്ടന്നൂര്‍ - തേവര പാലത്തിലൂടെയും ഈ സമയം മുതല്‍ വാഹനങ്ങള്‍ കടത്തിവിടില്ല. 10.55ന് രണ്ടാം സൈറണ്‍ മുഴങ്ങും. 10.59. നീണ്ട സൈറണ്‍. പതിനൊന്ന് മണിക്ക് ഫ്ലാറ്റ് സമുച്ചയം തകർക്കും.

സൈറണ്‍ മുഴങ്ങി ഒരു മിനിറ്റാകുന്പോഴേക്കും ഫ്ലാറ്റില്‍ സ്ഫോടനം നടക്കും. സ്ഫോടനം അവസാനിക്കും വരെ സൈറണ്‍ നീണ്ടുനില്‍ക്കും. ഹോളിഫെയ്ത്ത് H20 കോണ്‍ക്രീറ്റ് കൂന്പാരമാകാൻ പരമാവധി വേണ്ടത് 10 സെക്കന്റ്. വിദഗ്ദ്ധ സംഘം എത്തി സുരക്ഷിതമെന്ന് വ്യക്തമാകുന്നതോടെ ഒരു സൈറണ്‍കൂടി മുഴക്കും. തുടര്‍ന്ന് ആല്‍ഫാ സെറീന്‍റെ ഇരട്ട ടവറുകള്‍ പൊളിക്കും. 12 മണിയോടെ ഗതാഗതം ഉള്‍പ്പെടെ എല്ലാം സാധാരണ നിലയിലേക്കാവും എന്നാണ് പ്രതീക്ഷ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ