കേസ് വൈകിപ്പിക്കാന്‍ ദിലീപ് വീണ്ടും സുപ്രീംകോടതിയില്‍; വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ഹര്‍ജി

Web Desk   | Asianet News
Published : Jan 10, 2020, 07:51 PM ISTUpdated : Jan 10, 2020, 07:53 PM IST
കേസ് വൈകിപ്പിക്കാന്‍ ദിലീപ് വീണ്ടും സുപ്രീംകോടതിയില്‍;  വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ഹര്‍ജി

Synopsis

ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് വരുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതി വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും.  

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് വരുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതി വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും.

കേസില്‍ സാക്ഷിവിസ്താരം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയിലും ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, വിചാരണക്കോടതി ഇതിന് അനുകൂലമായി വിധി പുറപ്പെടുവിക്കാന്‍ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിചാരണക്കോടതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 

Read Also: കേസ് വൈകിക്കാൻ വീണ്ടും ദിലീപ്: സാക്ഷി വിസ്താരം നിർത്തണമെന്ന് പുതിയ ഹർജി

ഈ മാസം 30ന് സാക്ഷിവിസ്താരം ആരംഭിക്കാനാണ് വിചാരണക്കോടതി തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടമായി 136 സാക്ഷികളെയാണ് വിസ്തരിക്കുക. 

Read Also: ദിലീപിന്‍റെ ഇനിയുള്ള നീക്കമെന്ത്? വിടുതൽ തേടി മേൽക്കോടതികളിലേക്കോ?

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം'; കോൺഗ്രസ് എംപിയാണ് എന്നത് ശശി തരൂർ മറക്കുന്നുവെന്ന് പി ജെ കുര്യൻ
ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള വിധിയെഴുത്തെന്ന് ഷാഫി പറമ്പിൽ; 'ജനങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചു'